
കാക്കയങ്ങാട്:വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ‘അല്‍ വാന്‍’ വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു. കാക്കയങ്ങാട് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിഷര്‍ കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് അംഗം വി.വി വിനോദ്, ശംസുദ്ദീന്‍ ഉളിക്കല്‍, ഹാഷിം കാക്കയങ്ങാട്,ഷാമില്‍ കാവുംപടി, ഷമല്‍ കാക്കയങ്ങാട് എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളെ ആസ്പദമാക്കി സഫീര്‍ അല്‍ഹികമി, മുനവ്വര്‍ സ്വലാഹി,ഹാരിസ് ആറ്റൂര്‍, ജാഫര്‍ കാവുംപടി,സജാദ് അല്‍ ഹികമി എന്നിവര്‍ ക്ലാസ് നയിച്ചു.














