Hivision Channel

ഫോട്ടോഗ്രാഫി, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഹോം ഗാര്‍ഡന്‍ മത്സരങ്ങള്‍

കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി കാര്‍ഷിക ഫോട്ടോഗ്രാഫി, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഹോം ഗാര്‍ഡന്‍ മത്സരങ്ങള്‍ നടത്തും. കാര്‍ഷിക ഫോട്ടോഗ്രാഫി 12ഃ8 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ ജനുവരി 30ന് വൈകിട്ട് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.
സ്‌കൂള്‍ പച്ചക്കറി, പൂന്തോട്ട മത്സരത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, സൗത്ത്, പാപ്പിനിശ്ശേരി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ജനുവരി 15ന് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ജനുവരി 20ന് ജഡ്ജിങ് കമ്മിറ്റി സന്ദര്‍ശിക്കും. ഹോം ഗാര്‍ഡന്‍ മത്സരം രണ്ടു വിഭാഗങ്ങളായാണ് നടക്കുക. ഹോം ഗാര്‍ഡന്‍ ചെറുത് 50 സ്‌ക്വയര്‍ മീറ്റര്‍ വരെയും വലുത് 50 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള തോട്ടങ്ങളുമാണ്. താല്‍പര്യമുള്ളവര്‍ ജനുവരി 15നകം രജിസ്റ്റര്‍ ചെയ്യണം. കണ്ണൂര്‍ കോര്‍പ്പറേഷന്‍, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22നു വീടുകള്‍ സന്ദര്‍ശിക്കും.
ഗ്രൂപ്പ് പച്ചക്കറി തോട്ടമത്സരത്തില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 15നകം രജിസ്റ്റര്‍ ചെയ്യണം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22ന് കൃഷി സ്ഥലം സന്ദര്‍ശിക്കും. ഫോണ്‍: 0497 2712020, 7012789868, 9895262350.

Leave a Comment

Your email address will not be published. Required fields are marked *