
ഇരിട്ടി:വെളിയമ്പ്ര എല്‍ പി സ്‌കൂളില്‍ 8 ദിവസമായി നടന്നു വരുന്ന കിഡ്‌സ് അത്‌ലറ്റിക്‌സ് കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ സോയ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മദര്‍ പി ടി.എ പ്രസിഡന്റ് കെ റീന അധ്യക്ഷത വഹിച്ചു. പി എം മഹേശ്വരന്‍ നമ്പൂതിരി, പി.അബ്ദുള്‍ സലാം , കെ.ടി നാരായണന്‍ ,പി ബിന്ദു, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.അത്‌ലറ്റിക് കോച്ച് കെ സുധീര്‍,പി എം നാരായണന്‍ നമ്പൂതിരി, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ കെ സന്ദീപ് എന്നിവരെ പിടിഎ ഉപഹാരം നല്‍കി ആദരിച്ചു.














