Hivision Channel

Local News

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖാദിയുടെ വെള്ളക്കോട്ട്

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന് നല്‍കി നിര്‍വഹിച്ചു. പതിനയ്യായിരത്തിലധികം ഖാദി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് ബോര്‍ഡ് ഏറ്റെടുക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഖാദി പഴയ ഖാദിയല്ല, പുതിയതാണ്. പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് കാലാനുസൃതമായി നവീകരിക്കുകയാണ് ഈ മേഖല. ഖാദിയെ നിലനിര്‍ത്തുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. പാരമ്പര്യത്തിന്റെ നന്മയായ ഖാദി വസ്ത്രം ധരിക്കുന്നത് ദേശാഭിമാനപരമായ പ്രവൃത്തിയായി നാം കാണണം- പി ജയരാജന്‍ പറഞ്ഞു.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഖാദിക്ക് പിന്തുണ നല്‍കി രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും ഖാദി കോട്ടുകള്‍ ധരിക്കുന്നുണ്ട്. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചാണ് കേരളത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഖാദി കോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കോട്ടുകള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ നിര്‍മിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ.എസ് പ്രതാപ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.കെ സുദീപ്, കണ്ണൂര്‍ ഗവ. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, ഗവ. നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ പ്രീത, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത് കുമാര്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഖാദി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖാദിയുടെ വെള്ളക്കോട്ട് Read More »

ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍

കേളകം:ജനുവരി 1, 2, 3 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള കേളകം, കൊട്ടിയൂര്‍ മേഖല തല പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍
കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്റ് ടി.പ്രകാശന്‍ വായനശാല പ്രസിഡന്റ് സി.ടി അനീഷില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഏറ്റുവാങ്ങി.താലൂക്ക് പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി രഞ്ജിത്ത് കമല്‍, കെ.എം ബഷീര്‍,കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ Read More »

ലഹരിക്കെതിരേ കൈകോര്‍ക്കാം;മനുഷ്യചങ്ങലയും പ്രതിജ്ഞയും

കേളകം:ലഹരിക്കെതിരേ കൈകോര്‍ക്കാം പരിപാടിയുടെ ഭാഗമായി മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ് എഫ് ഐ ,ഐ ആര്‍ പി സി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കേളകത്ത് മനുഷ്യചങ്ങലയും പ്രതിജ്ഞയും നടന്നു. തങ്കമ്മ സ്‌കറിയ ഉദ്ഘാടനം ചെയ്തു.ടി.കെ.ബാഹുലേയന്‍, രജനി പ്രശാന്തന്‍, മൈഥിലി രമണന്‍, ബീന ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലഹരിക്കെതിരേ കൈകോര്‍ക്കാം;മനുഷ്യചങ്ങലയും പ്രതിജ്ഞയും Read More »

ജൂനിയര്‍ നാഷണല്‍ അമ്പെയ്ത്തില്‍ ബിബിന് വെങ്കല മെഡല്‍

പേരാവൂര്‍: ഗോവയില്‍ നടന്ന 42ാമത് ജൂനിയര്‍ നാഷണല്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ പേരാവൂര്‍ സ്വദേശിക്ക് വെങ്കലമെഡല്‍. പേരാവൂര്‍ വെള്ളര്‍വള്ളി സ്വദേശി ജെറിലിന്റെയും ഷിജിയുടെയും മകന്‍ എം.ജെ. ബിബിനാണ് വെങ്കല മെഡല്‍ നേടിയത്. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലടു വിദ്യാര്‍ത്ഥിയാണ് ബിബിന്‍.

ജൂനിയര്‍ നാഷണല്‍ അമ്പെയ്ത്തില്‍ ബിബിന് വെങ്കല മെഡല്‍ Read More »

മുറിക്കുന്നതിനിടയിൽ മരം ദേഹത്തു തട്ടി ലോഡിംങ്ങ് തൊഴിലാളി മരിച്ചു.


പേരാവൂർ:മേനച്ചോടിയിലെ കല്ലായി അജിത് കുമാർ ( 54 ) മരിച്ചത്വ്യഴാഴ്ച രാവിലെ ആലച്ചേരിയിൽ വച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ അജിത്ത് കുമാറിനെ
കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരേതനായ കല്ലായി കുഞ്ഞിക്കണ്ണന്റെയും വെങ്ങാടൻ ചെമ്മരത്തിയുടെയും മകനാണ്. കോൺഗ്രസ് പ്രവർത്തകനും മേനച്ചോടി ഐ.എൻ.ടി.യു.സി സെക്രട്ടറിയുമാണ് ഭാര്യ :ശ്രീജ (ചിറ്റാരിപ്പറമ്പ് ), മക്കൾ :അനുവിന്ദ്, ആര്യനന്ദ, സഹോദരങ്ങൾ :
മാധവി, ജാനകി, രാജൻ, ശൈലജ, ചന്ദ്രിക, സുരേന്ദ്രൻ, വിനോദ്, പ്രസന്ന, വിജയ, പരേതനായ രാഘവൻ
സംസ്കാരം വെള്ളിയാഴ്ച നടക്കും.

മുറിക്കുന്നതിനിടയിൽ മരം ദേഹത്തു തട്ടി ലോഡിംങ്ങ് തൊഴിലാളി മരിച്ചു. Read More »

കലവറ നിറയ്ക്കല്‍ ഘോഷയാത്ര

പേരാവൂര്‍:മണത്തണ അത്തിക്കണ്ടം ഭവതി ക്ഷേത്രത്തിലെ പുത്തരി കലശവും മഹാമൃത്യുഞ്ജയ ഹോമവും നവംബര്‍ 11 ന് വെള്ളിയാഴ്ച നടക്കും. പുത്തരി കലശത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. മണത്തണ ചപ്പാരം ഭവതി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച കലവറ നിറക്കല്‍ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

കലവറ നിറയ്ക്കല്‍ ഘോഷയാത്ര Read More »

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തണം;സ്പീക്കര്‍ എ എന്‍ ഷംസീര്‍

കണ്ണൂര്‍:വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാന്‍ കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വലിയചാല്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രലോകത്തിന്റെ വളര്‍ച്ചയും പുരോഗമന ആശയങ്ങളും വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനും അധ്യാപകര്‍ക്ക് സാധിക്കണം. അതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗം തടയണമെന്നും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് 15 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് 16 ലക്ഷം എന്നിങ്ങനെ 38 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് ക്ലാസ് മുറികളും ഒരു ശുചിമുറി ബ്ലോക്കുമാണ് ഇതിലുള്ളത്.
ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സലയും സ്‌കൂള്‍ ചരിത്രത്തിന്റെ ഫോട്ടോ അനാഛാദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനില്‍കുമാറും നിര്‍വഹിച്ചു. വൈദ്യുതീകരണം വൈസ് പ്രസിഡണ്ട് കെ പത്മിനിയും വായന മുറിയുടെ ഉദ്ഘാടനം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി സത്യപാലനും നിര്‍വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം വി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥരം സമിതി അധ്യക്ഷന്‍ കെ വി സുരേഷ് ബാബു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശശിധരന്‍, പി ഉഷ, പഞ്ചായത്ത് സെക്രട്ടറി കെ മോഹനന്‍, എസ് എം സി ചെയര്‍മാന്‍ രമേശന്‍ ചെറൂട്ട, പ്രധാനാധ്യാപകന്‍ എം എന്‍ പ്രതാപ് കേശവന്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ കെ പി കണ്ണന്‍, എന്‍ കെ ഗംഗാധരന്‍, പി രാധാകൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ സി രമേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തണം;സ്പീക്കര്‍ എ എന്‍ ഷംസീര്‍ Read More »

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്തും ചുങ്കക്കുന്ന് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി പോളി ക്ലിനിക്കും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒറ്റപ്ലാവ് സാംസ്‌കാരിക നിലയത്തില്‍ വെച്ച്
പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വര്‍ഗീസ് കെ.ജെ പദ്ധതി വിശദീകരണം നടത്തി. ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ നാരായണന്‍, സജേഷ് എം എന്നിവര്‍ സംസാരിച്ചു. 10-ാം തീയതി വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശകളിലായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കും.

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് Read More »

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യത. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴയാണ് കിട്ടുന്നത്. തമിഴ്‌നാട് തീരത്തായുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ തുടരും.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത Read More »

തുലാമഴ
ഇടിമിന്നലിൽ ഒരു മരണം

ചാവശ്ശേരി: എളമ്പയിലെ മേലെക്കണ്ടി വീട്ടിൽ എം.കെ. രവീന്ദ്രൻ (50) ഇടിമിന്നലേറ്റ് മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൃഷിയിടത്തിൽ പോയ രവീന്ദ്രനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൂരൻമുക്കിന് സമീപം പറമ്പിൽ മിന്നലേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി. അച്ഛൻ: ബാലൻ, അമ്മ: നാരായണി. ഭാര്യ: വനജ (ഉളിയിൽ, തെക്കൻപൊയിൽ). മക്കൾ: അർച്ചന, നന്ദിത.

തുലാമഴ
ഇടിമിന്നലിൽ ഒരു മരണം
Read More »