Hivision Channel

Local News

കെ എസ് ആര്‍ ടി സിക്ക് ഊര്‍ജം പകര്‍ന്ന് കെ എസ് ഇ ബി

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ ഏറ്റെടുത്ത് കെ എസ് ഇ ബി ജീവനക്കാരും. കേരളപ്പിറവി ദിനത്തില്‍ മുണ്ടയാട് സബ് സ്റ്റേഷനിലെ ഓവര്‍സിയര്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ആഡംബരക്കപ്പലായ കൊച്ചി നെഫ്രറ്റിറ്റിയിലേക്കായിരുന്നു യാത്ര. കണ്ണൂര്‍ വൈദ്യുതി ഭവനിലെ സൂപ്രണ്ട് പ്രമോദ് കുമാര്‍ അതിരകത്തിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളും യാത്ര പോകുന്നുണ്ട്. ഡി ടി ഒ മനോജ്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പാക്കേജുമായി സഹകരിച്ചാല്‍ അത് കെ എസ് ആര്‍ ടി സിയുടെ കുതിപ്പിന് ഊര്‍ജമാകുമെന്ന് ഡി ടി ഒ പറഞ്ഞു. നവംബര്‍ മാസത്തെ ടൂര്‍ ഷെഡ്യുളും ഡി ടി ഒ പ്രകാശനം ചെയ്തു. നവംബര്‍ ആറ്, 16, 29 തീയതികളില്‍ നെഫ്രറ്റിറ്റി ആഡംബര കപ്പലിലേക്കും നവംബര്‍ 11, 25 തീയതികളില്‍ വാഗമണ്‍- കുമരകം എന്നിവിടങ്ങളിലേക്കും 12, 19, 26 തീയതികളില്‍ മൂന്നാറിലേക്കുമാണ് യാത്ര. കൂടാതെ നവംബര്‍ 13, 27 തീയതികളില്‍ പൈതല്‍മല, റാണിപുരം- ബേക്കല്‍ എന്നിവിടങ്ങളിലേക്കും എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്കും യാത്ര പോകുന്നുണ്ട്.

കെ എസ് ആര്‍ ടി സിക്ക് ഊര്‍ജം പകര്‍ന്ന് കെ എസ് ഇ ബി Read More »

തൊഴിലുറപ്പ് പദ്ധതി; 42 പരാതികള്‍ പരിഹരിച്ചു

കണ്ണൂര്‍:തൊഴിലുറപ്പ് പദ്ധതിക്കായി സര്‍ക്കാര്‍ നിയോഗിച്ച ഓംബുഡ്‌സ്മാന്‍ അഞ്ച് മാസത്തിനിടെ ജില്ലയിലെ 42 പരാതികള്‍ പരിഹരിച്ചു. പദ്ധതി പ്രവര്‍ത്തനത്തിലെ അപാകതകള്‍, പോരായ്മകള്‍, സാമ്പത്തിക തിരിമറി, അനുവദനീയമല്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കല്‍, പ്രവൃത്തി സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ നിഷേധിക്കല്‍ എന്നിവ സംബന്ധിച്ച പരാതികളാണ് ഓംബുഡ്‌സ്മാന്‍ കെ എം രാമകൃഷ്ണന്‍ പരിഹരിച്ചത്.
38 പരാതികള്‍ വിവിധ ബ്ലോക്ക് ഓഫീസുകളില്‍ നടത്തിയ സിറ്റിങ്ങിലും മറ്റുള്ളവ ഇ മെയില്‍, കത്തുകള്‍ എന്നിവ വഴിയുമാണ് ലഭിച്ചത്. പ്രവൃത്തി സ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഓംബുഡ്‌സ്മാന്‍ വിവിധ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, മിഷന്‍ ഡയറക്ടര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ഓംബുഡ്‌സ്മാന് നല്‍കാം. നേരിട്ട് പരാതിപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ അറിയിക്കാം. വിലാസം: ഓംബുഡ്‌സ്മാന്റെ കാര്യാലയം, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ അനക്‌സ് (ഇ ബ്ലോക്ക്), കണ്ണൂര്‍. ഫോണ്‍ 9447287542. ഇ മെയില്‍: ombudsmanmgnregskannur@gmail.com

തൊഴിലുറപ്പ് പദ്ധതി; 42 പരാതികള്‍ പരിഹരിച്ചു Read More »

ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

പേരാവൂര്‍:ജില്ലയില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായി തലശേരി ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെയും നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.അമല്‍ എം എസ്,സനീഷ് സി,സുഭാഷ്,അമീര്‍ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ സന്ദര്‍ശിച്ചു

ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് Read More »

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

കൊട്ടിയൂര്‍: പന്ന്യാമല 147 ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 ാമത് രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. തുടര്‍ന്ന് സതീശന്‍ പാച്ചേനി അനുസ്മരണവും നടത്തി.മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകം, ബൂത്ത് പ്രസിഡന്റ് ശാര്‍ങധരന്‍ നായര്‍, രജീഷ് കുളങ്ങര,സിയുസി പ്രസിഡന്റ് കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും Read More »

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി:കോണ്‍ഗ്രസ് ആറളം മണ്ഡലം തൊണ്ണൂറ്റിഏഴാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെടിക്കുളം ടൗണില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബൂത്ത് പ്രസിഡന്റ് ബിനു പന്നിക്കോട്ടില്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പില്‍, പഞ്ചായത്ത് അംഗം ജെസ്സി ഉമ്മിക്കുഴി, മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പാറക്കതാഴത്ത് എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും Read More »

കേളകം ഗ്രാമ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ

കേളകം:സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍,അബ്ദുള്‍ ഹുസൈന്‍,ഇ.എം.എസ് സ്മാരക വായനശാല സെക്രട്ടറി കെ.പി ഷാജി,വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേളകം ഗ്രാമ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ Read More »

ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു.

മാലൂര്‍:വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധവും സാഹോദര്യവും ഐക്യവും വളര്‍ത്തുന്നതിനായി ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു. സിറാജ് മാസ്റ്റര്‍, നിതിന്‍ മാസ്റ്റര്‍, സ്വാതിരാജ് മാസ്റ്റര്‍, ജാബിര്‍ മാസ്റ്റര്‍, സനീഷ് മാസ്റ്റര്‍, അശ്വിന്‍ മാസ്റ്റര്‍, ബീന ടീച്ചര്‍,ദര്‍ശന ടീച്ചര്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു. Read More »

പുഷ്പാര്‍ച്ചനയും അനുസ്മരണവും

ഇരിട്ടി:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്എം എല്‍ എ, ഡിസിസി സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍,പി എ നസീര്‍, പി വി നാരായണന്‍കുട്ടി, എന്‍ കെ ശാന്തിനി,ടി കെ അബ്ദുല്‍ റഷീദ്,കെ പ്രകാശന്‍, ഐ കെ വിജയരാജന്‍, വി പ്രകാശന്‍ എം സുധാകരന്‍, ടി കെ റാഷിദ്, സി കെ അര്‍ജുന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുഷ്പാര്‍ച്ചനയും അനുസ്മരണവും Read More »

ഇന്ദിരാഗാന്ധി അനുസ്മരണം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.ഇന്ദിര ഗാന്ധിയുടെ 38 ാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണത്തണയില്‍ പുഷ്പാര്‍ച്ചനയും ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുസ്മരണവും നടത്തി.
ഡി.സി.സി.ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.സി.ജെ. മാത്യു അധ്യക്ഷനായി.ജോണി ചിറമ്മല്‍, വി.കെ.രവീന്ദ്രന്‍, തോമസ് പാറക്കല്‍, വര്‍ഗ്ഗീസ് ചിരട്ടവേലില്‍ ഷിബു പുതുശ്ശേരി, കെ.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണം Read More »

17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ഇരിട്ടി:ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവം. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) പിടിയിലായി.പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം.പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി ഐ സുദീർ കല്ലൻ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ Read More »