Hivision Channel

Local News

പ്ലസ്‌ വൺ ആദ്യ സപ്ലിമെന്ററി അലോട്മെന്റ് അടുത്തയാഴ്ച

പ്ലസ്‌ വൺ ആദ്യസപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു.

52,530 മെറിറ്റ് സീറ്റാണ് സപ്ലിമെന്ററി അലോട്‌മെന്റിലുള്ളത്. മുഖ്യഅലോട്‌മെന്റുകൾ പൂർത്തിയായപ്പോൾ 41,222 മെറിറ്റ് സീറ്റാണ് മിച്ചമുണ്ടായത്. സ്പോർട്‌സ് ക്വാട്ടയിൽ ഒഴിവുള്ള 3,172 സീറ്റും മാനേജ്‌മെന്റ്, കമ്യൂണിറ്റി മെറിറ്റുകളിൽ അവശേഷിച്ച 8,136 സീറ്റും ഇതിനൊപ്പം ചേർത്താണ് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുക.

സപ്ലിമെന്ററി ഘട്ടത്തിൽ രണ്ട് അലോട്‌മെന്റുകളാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. താത്കാലിക ബാച്ച് അനുവദിക്കുന്ന സാഹചര്യത്തിൽ ഒരു അലോട്‌മെന്റകൂടി നടത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒഴിവുള്ള സീറ്റിന്റെ എണ്ണത്തിനടുത്ത അപേക്ഷകൾ മാത്രമാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭിച്ചിട്ടുള്ളത്.

സ്പോർട്‌സ്, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശന നടപടി പൂർത്തിയായതിനാൽ ഇനി സപ്ലിമെന്ററി അലോട്‌മെന്റ് വഴി മെറിറ്റിലുള്ള പ്രവേശനം മാത്രമേ സാധ്യമാകൂ.

പ്ലസ്‌ വൺ ആദ്യ സപ്ലിമെന്ററി അലോട്മെന്റ് അടുത്തയാഴ്ച Read More »

അന്നം അഭിമാനം പദ്ധതിയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കിഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ല്.

ഇരിട്ടി:അന്നം അഭിമാനം പദ്ധതിയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കി
ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ല്. ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. പ്രസിഡന്റ് നിധീഷ് ജോസഫ്, ആന്റണി പുളിയംമാക്കല്‍, എന്‍.കെ.ബിജുമോന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍ എന്നിവര്‍ ചേർന്ന് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ജിജേഷിന് ഭക്ഷ്യവസ്തുക്കൾ കൈമാറി.

അന്നം അഭിമാനം പദ്ധതിയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കിഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ല്. Read More »

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി:പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂര്യയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പടിയൂര്‍ പൂവ്വം പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത്. ചാലോട് സ്വദേശിനികളായ സൂര്യ , ഷഹര്‍ബാന എന്നിവരെയാണ് ഒഴുക്കില്‍ കാണാതായത്.പൂവ്വം സ്വദേശിനിയും സഹപാഠികമായ ജസീനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജസീനയുടെ വീടിനു സമീപമുള്ള പുഴക്കരികിലേക്ക് പോവുകയായിരുന്നു. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവരുടെ വലയില്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കുരുങ്ങിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി Read More »

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി:പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂര്യയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പടിയൂര്‍ പൂവ്വം പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത്. ചാലോട് സ്വദേശിനികളായ സൂര്യ , ഷഹര്‍ബാന എന്നിവരെയാണ് ഒഴുക്കില്‍ കാണാതായത്.പൂവ്വം സ്വദേശിനിയും സഹപാഠികമായ ജസീനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജസീനയുടെ വീടിനു സമീപമുള്ള പുഴക്കരികിലേക്ക് പോവുകയായിരുന്നു. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവരുടെ വലയില്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കുരുങ്ങിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി Read More »

പാചകവാതകത്തിന് മസ്റ്ററിംഗ് നിര്‍ബന്ധം ; അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും

സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാണ്. അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതുകഴിഞ്ഞ് മസ്റ്ററിംഗ് നടത്താത്തവർക്ക് സിലണ്ടർ ബുക്ക് ചെയ്യാനായേക്കില്ല.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവരാണ് അപ്‌ഡേഷൻ ചെയ്യേണ്ടത് എന്നായിരുന്നു ധാരണ. എന്നാൽ എല്ലാവരും ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കി. മസ്റ്ററിംഗ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്.പി കമ്പനികൾ മസ്റ്ററിംഗ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നൽകുന്നത്. 8,500 ഉപഭോക്താക്കളുള്ള കൊച്ചിയിലെ ഒരു ഏജൻസിയിൽ ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 500ൽ താഴെ മാത്രം. സംസ്ഥാനത്താകെ ഇതാണ് അവസ്ഥ.

മസ്റ്ററിംഗ് എങ്ങനെ? ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയിലെത്തുക ബയോമെട്രിക് പഞ്ചിംഗ് സംവിധാനമടക്കം ഏജൻസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട് രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്ഡേറ്റായെന്ന് സന്ദേശമെത്തും വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം

 കണക്ഷൻ മാറ്റാനും മസ്റ്ററിംഗ്കണക്ഷൻ ഉടമ കിടപ്പു രോഗിയോ സമാന സാഹചര്യത്തിലോ ആണെങ്കിൽ അതേ റേഷൻ കാർഡിലുൾപ്പെട്ട മറ്റൊരാൾക്ക് മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. അതിന് ഗ്യാസ് ബുക്ക്, ആധാർ കാർഡിനൊപ്പം റേഷൻ കാർഡുകൂടി വേണം.

‘മസ്റ്ററിംഗ് വേഗത്തിലാക്കാൻ ക്യാമ്പുകൾ ഉൾപ്പെടെ നടത്തുന്നുണ്ട്”.-ഇൻഡേൻ ഗ്യാസ് അധികൃതർ

‘ഇ.കെ.വൈ.സി അപ്‌ഡേഷൻ നടപടികൾ വേഗത്തിലാക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്”.-ഭാരത് ഗ്യാസ് സ്റ്റേറ്റ് ഹെഡ് ഓഫീസ്

പാചകവാതകത്തിന് മസ്റ്ററിംഗ് നിര്‍ബന്ധം ; അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും Read More »

ജിയോയും എയര്‍ടെല്ലും നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

മൊബൈല്‍ വരിക്കാരുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ. 14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്.

പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകള്‍ക്കാകാട്ടെ 579 രൂപ മുതല്‍ 629 രൂപവരെയും നല്‍കണം. മൂന്ന് മാസ പ്ലാനുകള്‍ക്ക് 477 രൂപ മുതല്‍ 1,199 രൂപവരെയാണ് നിരക്ക്. വാര്‍ഷിക പ്ലാനുകള്‍ക്കാകട്ടെ 1,899 രൂപ മുതല്‍ 3,599 രൂപവരെയും.

84 ദിവസ കാലയളവില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിന്റെ താരിഫ് 666 രൂപയില്‍നിന്ന് 799 രൂപയാക്കി. താരതമ്യേന കുറഞ്ഞ താരിഫായിരുന്ന 395 രുപയുടേത് 479 രൂപയായും വര്‍ധിപ്പിച്ചു. ഈ പ്ലാന് 84 ദിവസം കാലാവധിയും മൊത്തം ആറ് ജി.ബി ഡാറ്റയുമാണ് നല്‍കിയിരുന്നത്. ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് 15 രൂപയില്‍നിന്ന് 19 രൂപയിലേക്ക് ഉയര്‍ത്തി. 75 ജി.ബി.യുടെ പോസ്റ്റ്പെയ്ഡ് ഡേറ്റ പ്ലാന്‍ 399 രൂപയില്‍നിന്ന് 449 രൂപയായി വര്‍ധിപ്പിച്ചു. നിരക്കു വര്‍ധന ജൂലായ് മൂന്നിന് പ്രാബല്യത്തിലാകും.ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.

രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെലിന്. എങ്കിലോ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യയിലും സ്‌പെക്ട്രത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്താനാകൂവെന്നും കമ്പനി പറയുന്നു.

ജൂലായ് മൂന്ന് മുതലാണ് പുതിയ മൊബൈല്‍ താരിഫുകള്‍ നിലവില്‍ വരിക. ദിവസം 70 പൈസയില്‍ താഴെ മാത്രമേ വര്‍ധനവുണ്ടാവൂവെന്നും കമ്പനി പറയുന്നു. വോഡഫോണും താമസിയാതെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 27 ശതമാനം വരെയാണ് ജിയോ താരിഫുകള്‍ ഉയര്‍ത്തിയത്.

ജിയോയും എയര്‍ടെല്ലും നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി Read More »

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ Read More »

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വൻ അപകടം ഒഴിവായി

ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന്  വേഗത കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വൻ അപകടം ഒഴിവായി Read More »

കോഴിക്കോട്ട് 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം

ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.

കോഴിക്കോട്ട് 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം Read More »

ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്‌

ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് പതിച്ചത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. ടെര്‍മിനല്‍ 1-ല്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന സംഭവത്തില്‍ ക്യാബുകള്‍ (ടാക്‌സി കാറുകള്‍) ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മേൽക്കൂരയിലെ ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്‌ Read More »