
മൊബൈല്‍ വരിക്കാരുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ. 14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്.
പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകള്‍ക്കാകാട്ടെ 579 രൂപ മുതല്‍ 629 രൂപവരെയും നല്‍കണം. മൂന്ന് മാസ പ്ലാനുകള്‍ക്ക് 477 രൂപ മുതല്‍ 1,199 രൂപവരെയാണ് നിരക്ക്. വാര്‍ഷിക പ്ലാനുകള്‍ക്കാകട്ടെ 1,899 രൂപ മുതല്‍ 3,599 രൂപവരെയും.
84 ദിവസ കാലയളവില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിന്റെ താരിഫ് 666 രൂപയില്‍നിന്ന് 799 രൂപയാക്കി. താരതമ്യേന കുറഞ്ഞ താരിഫായിരുന്ന 395 രുപയുടേത് 479 രൂപയായും വര്‍ധിപ്പിച്ചു. ഈ പ്ലാന് 84 ദിവസം കാലാവധിയും മൊത്തം ആറ് ജി.ബി ഡാറ്റയുമാണ് നല്‍കിയിരുന്നത്. ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് 15 രൂപയില്‍നിന്ന് 19 രൂപയിലേക്ക് ഉയര്‍ത്തി. 75 ജി.ബി.യുടെ പോസ്റ്റ്പെയ്ഡ് ഡേറ്റ പ്ലാന്‍ 399 രൂപയില്‍നിന്ന് 449 രൂപയായി വര്‍ധിപ്പിച്ചു. നിരക്കു വര്‍ധന ജൂലായ് മൂന്നിന് പ്രാബല്യത്തിലാകും.ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.
രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെലിന്. എങ്കിലോ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യയിലും സ്‌പെക്ട്രത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്താനാകൂവെന്നും കമ്പനി പറയുന്നു.
ജൂലായ് മൂന്ന് മുതലാണ് പുതിയ മൊബൈല്‍ താരിഫുകള്‍ നിലവില്‍ വരിക. ദിവസം 70 പൈസയില്‍ താഴെ മാത്രമേ വര്‍ധനവുണ്ടാവൂവെന്നും കമ്പനി പറയുന്നു. വോഡഫോണും താമസിയാതെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 27 ശതമാനം വരെയാണ് ജിയോ താരിഫുകള്‍ ഉയര്‍ത്തിയത്.














