Hivision Channel

Local News

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി

എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി .മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാര്‍ക്ക് ലഭിച്ചവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി Read More »

വാഹനാപകടത്തില്‍ കോളയാട് സ്വദേശി മരിച്ചു

കോളയാട് ദൈവദാസന്‍ സെന്ററിന് സമീപത്തെ
പരേതനായ സണ്ണി വിവേരയുടെയും
മറിയക്കുട്ടിയുടെയും മകന്‍ ക്രിസ്റ്റഫര്‍ വിവേര (58) ആണ്
ചെന്നൈ നെയ് വേലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

വാഹനാപകടത്തില്‍ കോളയാട് സ്വദേശി മരിച്ചു Read More »

അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു

കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു Read More »

സ്പ‌ീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മ്‌മാൻ. മറ്റു മക്കൾ: എ.എൻ.ഷാഹിർ (ബിസിനസ്), ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ, ഡോ.ഷഹല, എ.കെ.നിഷാദ് (മസ്കത്ത്).

സ്പ‌ീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു Read More »

എടയാര്‍ ചാലില്‍ നഗറില്‍ ഓണക്കിറ്റ് വിതരണം ചെയ്തു

എടയാര്‍:നളന്ദ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ എടയാര്‍ ചാലില്‍ നഗറില്‍ ഓണക്കിറ്റ് വിതരണം ചെയ്തു.കണ്ണവം എസ് ഐ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മോഹനന്‍ മാനന്തേരി അധ്യക്ഷത വഹിച്ചു.എ. കെ പ്രേമരാജന്‍,കെ കെ ദിനേശന്‍,ബാബു, നാരായണന്‍,വാഴയില്‍ ഭാസ്‌കരന്‍,സനോജ് തുടങ്ങിയവര്‍ സംസാരിച്ചു. നാല്പതോളം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

എടയാര്‍ ചാലില്‍ നഗറില്‍ ഓണക്കിറ്റ് വിതരണം ചെയ്തു Read More »

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

റയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം Read More »

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിനിടെ വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതേസമയം വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധ രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത Read More »

പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്

പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് (ജെഎംജി) സ്‌കെയിലിലായിരിക്കും നിയമനം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള കുറവ് പ്രായം 20 ആണ്. ഏറ്റവും ഉയര്‍ന്ന പ്രായപരിധി 30 ആണ്. ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയായി കണക്കാക്കുന്നത്.

പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക് Read More »

കൊട്ടിയൂർ പാൽചുരത്ത് റിസോർട്ടിൽ 9 ലക്ഷത്തോളം രൂപ പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പിടികൂടി

കൊട്ടിയൂര്‍ പാല്‍ചുരം ഹാപ്പി ലാന്‍ഡ് റിസോര്‍ട്ടില്‍ വച്ച് പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെയാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് വി വി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തില്‍ നിന്നും 9 ലക്ഷം രൂപ പിടികൂടി. ബിജു കൊട്ടിയൂര്‍,രാജീവന്‍ മാങ്ങാട്ടിടം, സന്തോഷ് ഇരിട്ടി, രാജീവന്‍, ദിനേശന്‍ ധര്‍മ്മടം, സന്തോഷ് കൊട്ടിയൂര്‍, ബിജു ഉളിക്കല്‍ സുധീഷ് ശിവപുരം, ഷൈജു കീഴല്ലൂര്‍, ഷാജി അടക്കാത്തോട്, ഷക്കീര്‍ ചിറക്കല്‍ വയല്‍, ബിജേഷ് തില്ലങ്കേരി, പവാസ് പാപ്പിനിശ്ശേരി, അജേഷ് തില്ലങ്കേരി, ശരത് ഇരിട്ടി, ഷാജി മാലൂര്‍, മുഹമ്മദ് പാപ്പിനിശ്ശേരി, രഞ്ജിത്ത് തില്ലങ്കേരി, വിനീഷ് കൊട്ടിയൂര്‍, സുധീര്‍ അഞ്ചരക്കണ്ടി, സായൂജ് അയ്യല്ലൂര്‍, പ്രസാദ് മട്ടന്നൂര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കേളകം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ രമേശന്‍ എം, രാജു സിപി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സജേഷ്,വിജയന്‍, മഹേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് പി, പ്രശോബ്, ജിജേഷ് എം വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ് സി, സുരേഷ് എപി, രാജേഷ് പി വി, ആല്‍ബിന്‍ അഗസ്റ്റിന്‍ ,രാജേഷ് പി കെ എന്നിവരും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്

കൊട്ടിയൂർ പാൽചുരത്ത് റിസോർട്ടിൽ 9 ലക്ഷത്തോളം രൂപ പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പിടികൂടി Read More »

‘ജോലിയില്‍ പ്രവേശിക്കണം’, സുരക്ഷ ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിര്‍ദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.

ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

‘ജോലിയില്‍ പ്രവേശിക്കണം’, സുരക്ഷ ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ് Read More »