Hivision Channel

കൊട്ടിയൂർ പാൽചുരത്ത് റിസോർട്ടിൽ 9 ലക്ഷത്തോളം രൂപ പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പിടികൂടി

കൊട്ടിയൂര്‍ പാല്‍ചുരം ഹാപ്പി ലാന്‍ഡ് റിസോര്‍ട്ടില്‍ വച്ച് പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെയാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് വി വി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തില്‍ നിന്നും 9 ലക്ഷം രൂപ പിടികൂടി. ബിജു കൊട്ടിയൂര്‍,രാജീവന്‍ മാങ്ങാട്ടിടം, സന്തോഷ് ഇരിട്ടി, രാജീവന്‍, ദിനേശന്‍ ധര്‍മ്മടം, സന്തോഷ് കൊട്ടിയൂര്‍, ബിജു ഉളിക്കല്‍ സുധീഷ് ശിവപുരം, ഷൈജു കീഴല്ലൂര്‍, ഷാജി അടക്കാത്തോട്, ഷക്കീര്‍ ചിറക്കല്‍ വയല്‍, ബിജേഷ് തില്ലങ്കേരി, പവാസ് പാപ്പിനിശ്ശേരി, അജേഷ് തില്ലങ്കേരി, ശരത് ഇരിട്ടി, ഷാജി മാലൂര്‍, മുഹമ്മദ് പാപ്പിനിശ്ശേരി, രഞ്ജിത്ത് തില്ലങ്കേരി, വിനീഷ് കൊട്ടിയൂര്‍, സുധീര്‍ അഞ്ചരക്കണ്ടി, സായൂജ് അയ്യല്ലൂര്‍, പ്രസാദ് മട്ടന്നൂര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കേളകം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ രമേശന്‍ എം, രാജു സിപി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സജേഷ്,വിജയന്‍, മഹേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് പി, പ്രശോബ്, ജിജേഷ് എം വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ് സി, സുരേഷ് എപി, രാജേഷ് പി വി, ആല്‍ബിന്‍ അഗസ്റ്റിന്‍ ,രാജേഷ് പി കെ എന്നിവരും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്

Leave a Comment

Your email address will not be published. Required fields are marked *