Hivision Channel

‘ജോലിയില്‍ പ്രവേശിക്കണം’, സുരക്ഷ ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിര്‍ദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.

ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *