Hivision Channel

Local News

ശബരിമല യുവതിപ്രവേശന കേസ്: ഒൻപതം​ഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും

PREVNEXT

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു

ശബരിമല കേസിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭരണഘടന ബഞ്ചിൻറെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളിൽ വാദം നടത്തിയ ഗോപാൽ സുബ്രഹ്മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണ്ണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.

നിലവിൽ യുവതിപ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ആ​ലോ​ച​ന

തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ദേ​വ​സ്വ​ങ്ങ​ളു​ടെ ആ​ലോ​ച​ന. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​വ​സ്വം. തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം കാ​ക്കു​ക​യാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം.തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടാ​കും ദേ​വ​സ്വം കൈ​ക്കൊ​ള്ളു​ക. പാ​റ​മേ​ക്കാ​വു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. വെ​ടി​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ അ​ക്കാ​ര്യ​ത്തി​ൽ ദേ​വ​സ്വ​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കും. മ​രി​ച്ച​വ​രു​ടെ സം​സ്കാ​ര​ത്തി​നും സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന​യെ​ന്ന് ദേ​വ​സ്വം വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം,രണ്ട് യുവാക്കളുടെ നില ഇപ്പോഴും ഗുരുതരം

തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരിൽ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തെയും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലയാളി യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. നൗഷാദ് അലിയുടെ വിയോഗത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചു.

Overlay1

Overlay1

ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന; 69 കടകള്‍ക്ക് നോട്ടീസ്, അഞ്ച് കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്‌കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന്‍ ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമ പ്രകാരം പിഴ ഈടാക്കി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി സച്ചിന്‍ അറിയിച്ചു.

അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെത്തി നിതിൻ രാജിന്‍റെ കുടുംബം; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

മരിച്ച നിതിൻ രാജിന്‍റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെത്തി. നിതിന്‍റെ അച്ഛനും സഹോദരീഭർത്താവുമാണ് കോളജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്.

എന്നാൽ, ഇവർ പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയാണുണ്ടായത്. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്‍റെ അച്ഛൻ വികാരാധീനനായി പ്രതികരിച്ചത്. നിതിനെ എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അവൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.

ടെറസിലെ ഷെഡ്ഡിൽ മദ്യാപാനം പതിവ്, ഇതിനിടെ തർക്കം; സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

പച്ചാളത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തേത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം ജനതാ കോളനി ലെയ്‌നിൽ തുണ്ടിപ്പറമ്പുവീട്ടിൽ അൽ ജൂഡ് എബ്രോയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ അൽ ജൂഡിന്റെ സുഹൃത്തായ പച്ചാളം ശാരദനിവാസിൽ ഷിനോജിനെ (40) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ഷിനോജിന്റെ വീടിന്റെ ടെറസിലുള്ള ഷെഡ്ഡിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അൽ ജൂഡിന്റെ മുഖത്തും തലയ്ക്കു പിന്നിലും ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷിനോജും അൽ ജൂഡും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഷിനോജ് അൽ ജൂഡിന്റെ തലയിൽ ഫ്രൈയിങ്പാൻ കൊണ്ട് ശക്തമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഷിനോജും മറ്റ് സുഹൃത്തുക്കളും അവിടെനിന്നും കടന്നുകളഞ്ഞു. തിങ്കളാഴ്ച രാവിലെ വീടിന്റെ താഴത്തെനിലയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയായ യുവാവ് അലക്കിയ തുണി എടുക്കാൻ ടെറസിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും കിട്ടാക്കനിയാകുമോ?

കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ‘മാതൃഭൂമി’യോട് പറഞ്ഞു.

ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ്) ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 17 മുതൽ ഏപ്രിൽ എട്ടുവരെയുള്ള വിവരങ്ങൾ ഇൻകോയ്സ് വിശകലനം ചെയ്തതുവഴി ലഭിച്ച സൂചനകളാണിത്.

സമുദ്രതാപതരംഗത്തിന്റെ തീവ്രത അനസരിച്ച് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

കേരളതീരത്തിന് അകലെ ഉൾക്കടലിലാണ് താപതരംഗങ്ങൾ രൂപപ്പെടുന്നത്. അവ തുടർന്ന് കേരളതീരത്തേക്ക് എത്തി മറയുന്നു. കാലം ചെല്ലുന്തോറും താപതരംഗങ്ങൾ ശക്തിയോടെ ആവർത്തിക്കുന്നതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ആദ്യഘട്ടം ഈ താപവ്യതിയാനം വടക്കൻ-മധ്യഭാഗ കേരളത്തിലെ ഉൾക്കടൽ പ്രദേശങ്ങളിലായിരുന്നു. ഉഷ്ണതരംഗം തുടർന്നതോടെ തെക്കൻ-മധ്യ കേരളതീരത്തെ കൂടുതൽ സമുദ്രമേഖലകളിലേക്ക് വ്യാപിച്ചുവെന്നും ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.

നെയ്‌മത്തിയും അയലയും സമ്മർദത്തിൽ

ദീർഘകാലത്തേക്ക് കടലിൽ ചൂട് കൂടുന്നത് സമുദ്രത്തിലെ ജന്തുജാലങ്ങൾക്ക് പ്രശ്നമാകും. താപനിലയിലെ മാറ്റം നെയ്‌മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ കാര്യമായി ബാധിക്കും. ഇവയ്ക്ക് സംവേദനക്ഷമത കൂടുതലായതിനാൽ ശാരീരിക സമ്മർദത്തിന് ഇത് കാരണമാകും. അതോടെ മത്സ്യങ്ങൾ ചൂടുകുറഞ്ഞ സ്ഥലങ്ങളിലേക്ക് നീങ്ങും. കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകൾക്കും (സൂക്ഷ്മതലത്തിലുള്ള സമുദ്ര ആൽഗ) ചൂടു കൂടുന്നത് ദോഷകരമാണ്.

മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സമുദ്രജീവികളുടെയും പ്രധാന ആഹാരമാണിവ. ഇവയുടെ എണ്ണം കുറയുന്നത് ചെറുമത്സ്യങ്ങളെയും തുടർന്ന് വലിയ മത്സ്യങ്ങളെയും ബാധിക്കും.‌ ഇത് സമുദ്രത്തിലെ ഓക്സിജന്റെ അളവിനെയും ബാധിക്കാം.

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ മാറ്റും

തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ അവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ കുട്ടി കണ്ണ് തുറന്നിരുന്നതായി മെഡിക്കൽ ബുള്ളറ്റിനിലും വ്യക്തമാക്കിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. അതേസമയം, കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിച്ച സാഹചര്യത്തിൽ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ആൽജോയുടെയും അനോഷിനെയും വീടിന്റെ പരിസരങ്ങളിൽ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വീടിന്റെ പരിസരത്ത് പാമ്പുകളെ തുരത്താനാണ് തീയിട്ടത്. ഇന്നലെ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് നടപടി.

തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം’, ഇവിഎം സ്ട്രോങ് റൂം അല്ലെന്ന് പാലക്കാട് കളക്ടര്‍; വിവാദമായതോടെ തുറക്കാനുള്ള തീരുമാനം മാറ്റി

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയൽ സ്ട്രോങ് റൂം ഇന്ന് തുറക്കില്ല. സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്. തുറക്കാൻ തീരുമാനിച്ചത് സാമഗ്രികള്‍ സൂക്ഷിച്ച മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം ഉള്ള സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർഥികളുടെ സാനിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട്ടെ സ്ട്രോംഗ് റൂം തുറക്കൽ വിവാദത്തിന് പിന്നാലെയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമും തുറക്കുന്നതിലും ഇന്ന് വിവാദം ഉയര്‍ന്നത്. നെന്മാറ നിയോജക മണ്ഡലത്തിന്‍റെ സ്ട്രോങ് റൂം തുറക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവച്ചുവെന്നാണ് വിശദീകരണം. എന്നാൽ, സ്ട്രോങ് റൂം തുറ ക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന യുഡിഎഫ് പരാതിയിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിരുന്നു. തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.