ചേരാനല്ലൂര്‍ വാഹനാപകടം: കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു

ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വിളിപ്പിക്കും. കാര്‍ ഉടമയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ പ്രതിചേര്‍ക്കും.
ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.
ചേരാനല്ലൂരില്‍ 17കാരന് ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തു. ചേരാനെല്ലൂര്‍ കണ്ടെയ്നര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചു. ജഡ്ജിയുടെ പേരിലാണ് വാഹനം. എംവിഡി, പൊലീസ്, ഫോറെന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.
ചേരാനല്ലൂര്‍ വാഹനാപകടം: കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു Read More »








