
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.














