Hivision Channel

Local News

ചേരാനല്ലൂര്‍ വാഹനാപകടം: കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വിളിപ്പിക്കും. കാര്‍ ഉടമയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ പ്രതിചേര്‍ക്കും.

ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.

ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തു. ചേരാനെല്ലൂര്‍ കണ്ടെയ്നര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്ലഡ് സാമ്പിളുകളും ശേഖരിച്ചു. ജഡ്ജിയുടെ പേരിലാണ് വാഹനം. എംവിഡി, പൊലീസ്, ഫോറെന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

ചേരാനല്ലൂര്‍ വാഹനാപകടം: കാര്‍ ഓടിച്ച പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു Read More »

അ​തി​തീ​വ്ര മ​ഴ​യെ​ത്തു​ന്നു; ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. അ​തേ​സ​മ​യം ഇ​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് നി​ല​വി​ലു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

അ​തി​തീ​വ്ര മ​ഴ​യെ​ത്തു​ന്നു; ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് Read More »

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നൽകിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തിൽ വിശ​ദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം Read More »

അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോര്‍ട്ട് നല്‍കി. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചിട്ടുണ്ട്.

അപകടസമയത്ത് മിനി കൂപ്പറിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ജോയിന്റ് ആര്‍ടിഒ കോടതിക്ക് മുന്‍പില്‍ എംവിഡി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അനറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് പ്രകാരം, ഒരാള്‍ സാധാരണ മദ്യപിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സുഹൈല്‍ ആ സമയത്ത് സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പൊലീസ്. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്. മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നോഹ സജീവാണ് കാറിന്റെ ആര്‍സി ഉടമ. കഴിഞ്ഞ ദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌ Read More »

മൊ​ഴി ന​ൽ​കി​യ​ത് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; ഗ​ൺ​മാ​ൻ മൊ​ഴി മാ​റ്റി

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ​മു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന മൊ​ഴി അ​ന്ന് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ഗ​ൺ​മാ​ൻ അ​ഭി​ലാ​ഷ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യി​ൽ​വേ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​ഭി​ലാ​ഷ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. കേ​സി​ൽ അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ മൊ​ഴി തി​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം. തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഭി​ലാ​ഷി​ന്‍റെ പു​തി​യ മൊ​ഴി കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കും.

മൊ​ഴി ന​ൽ​കി​യ​ത് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; ഗ​ൺ​മാ​ൻ മൊ​ഴി മാ​റ്റി Read More »

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം, ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസ്സുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം, ദുരൂഹത ആരോപിച്ച് നാട്ടുകാർ Read More »

ബേക്കറിക്ക് വൈൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ: എം.ബി. രാജേഷ്

ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്‍റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്‍റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.

ബേക്കറിക്ക് വൈൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ: എം.ബി. രാജേഷ് Read More »

ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പന: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി

ബേ​ക്ക​റി​ക​ൾ വ​ഴി 15% വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യെ​ന്ന വി​വാ​ദ​ത്തി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി എം. ​ലി​ജു. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ കാ​ല​ത്താ​ണ് ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി.ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ല​ത്ത് ന​ട​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ​യോ ന​യ​പ​ര​മാ​യോ ഉ​ള്ള അ​നു​മ​തി ല​ഭി​ച്ചി​രു​ന്നോ​യെ​ന്നും, ഇ​തി​ന് പി​ന്നി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കും.

15 ശ​ത​മാ​നം വീ​ര്യ​മു​ള്ള പ​ഴ​ങ്ങ​ളി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന വൈ​നാ​ണ് വി​ൽ​പ​ന​യ്ക്കെ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ലെ ഒ​രു ബേ​ക്ക​റി​ക്കാ​ണ് ആ​ദ്യ​മാ​യി വി​ൽ​പ​നാ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഹോ​ർ​ട്ടി വൈ​ൻ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഹോ​ർ​ട്ടി വൈ​ൻ വി​ത​ര​ണം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് വി​ൽ​പ​ന​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ലി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്കാ​യി10000 രൂ​പ വാ​ർ​ഷി​ക ഫീ​സ് ന​ൽ​കി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കാം. 20 ശ​ത​മാ​ന​മാ​ണ് വി​ൽ​പ​ന​യി​ലൂ​ടെ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ക.

ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പന: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി Read More »

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; രാജ്യത്ത് 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്‌സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വില കുറയുന്ന പ്രധാന മരുന്നുകൾ

ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ് , കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; രാജ്യത്ത് 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും Read More »

സംസ്ഥാനത്ത് മഴ കനക്കുന്നു

തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെ ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവര്‍ഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നതോടെയാണ് തുലാവര്‍ഷം ആരംഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്‍ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

സംസ്ഥാനത്ത് മഴ കനക്കുന്നു Read More »