Hivision Channel

Local News

ഗതാഗത നിയന്ത്രണം

പെരിങ്ങത്തൂര്‍- മുക്കില്‍പീടിക റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 11 മുതല്‍ 16 വരെ നിയന്ത്രിക്കും. ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങള്‍ മേക്കുന്ന്- കീഴ്മാടം – കടവത്തൂര്‍ റോഡ്, അണിയാരം-ബാവാച്ചി റോഡ് എന്നിവ ഉപയോഗിക്കണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം Read More »

കൊട്ടിയൂർ ഐ.ജെ എം ഹയർ സെക്കൻ്ററി സ്കൂളിന് അവാർഡ്

കൊട്ടിയൂർ ഐ.ജെ എം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് ന് വീണ്ടും അവാർഡ്.
2021-22 സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഉത്തരമേഖലയിലെ ഏറ്റവും നല്ല വോളണ്ടിയർ അവാർഡിന് യൂണിറ്റിലെ ജനറൽ ലീഡർ വജ്ര ഷാജി അർഹയായി. സ്നേഹ ഭവനങ്ങൾ, തണലിടം , പാഥേയം, കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി മികവാർന്ന നിരവധി പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് വജ്രയെ പരിഗണിച്ചത്. കൊട്ടിയൂർ അട്ടിക്കളം മണ്ണൂർ വീട്ടിൽ ഷാജി ജോൺ (എൽ ഐ സി ഏജന്റ് ) ഷിജി ദമ്പതികളുടെ മകളാണ് വജ്ര ഷാജി. ഇപ്പോൾ നേഴ്സിങ്ങ് വിദ്യാർത്ഥിനിയാണ്


2020 – 21 വർഷത്തെമികച്ച യൂണിറ്റ് , പ്രോഗ്രാം ഓഫീസർ മികച്ച വോളണ്ടിയർ അവാർഡുകൾ ഐ ജെ എം എൻ എസ് എസ് യൂണിറ്റ് നേടിയിരുന്നു

കൊട്ടിയൂർ ഐ.ജെ എം ഹയർ സെക്കൻ്ററി സ്കൂളിന് അവാർഡ് Read More »

ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 5 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ കണ്ണൂർ ചെറുകുന്ന് കണ്ണപുരത്തെ ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് ( 23) ആണ് പിടിയിലായത്.
കൂടാതെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കണ്ണപുരം സ്വദേശി ഖദീജ മൻസിൽ ആഷിദ് ഷുക്കൂർ (21), കണ്ണപുരം സ്വദേശി നജ്മ മാൻസിൽ മുഹമ്മദ് മാസിൻ (20) എന്നിവരേയും അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രക്കണ്ടി, മജീദ് കെ.എ, സുരേഷ് സി, അഭിജിത്ത് പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീജ കെ, കാവ്യ വാസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

ഹാഷിഷുമായി യുവാവ് എക്സൈസിന്റെ പിടിയിൽ Read More »

വിദ്വേഷ മുദ്രാവാക്യം;വിളക്കോട് പി.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇരിട്ടി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയെ നിരോധിച്ചതിനെതിരെ വിളക്കോട് ടൗണില്‍ പ്രതിഷേധപ്രകടനം നടത്തിയ മൂന്നുപേരില്‍ ഒരാള്‍ അറസ്റ്റില്‍.വിളക്കോട് സ്വദേശി യു.വി.യൂനുസിനെയാണ് (26) പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ അറസ്റ്റ് ചെയ്തത്.എന്‍.ഐ.എക്കെതിരെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്.മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

വിദ്വേഷ മുദ്രാവാക്യം;വിളക്കോട് പി.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ Read More »

പേരാവൂര്‍ ബ്ലോക്ക് തല ശുചീകരണം

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിത്വം തന്നെ സേവനം ബ്ലോക്ക് തല ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പാല്‍ഗോപാലന്‍,മേരിക്കുട്ടി,ജോയിന്റ് ബി ഡി ഒ ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി

പേരാവൂര്‍ ബ്ലോക്ക് തല ശുചീകരണം Read More »

തലശേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം; ആര്‍ ടി ഒ പിഴ ചുമത്തി

തലശേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സിഗ്മ ബസിന് തലശ്ശേരി ആര്‍ ടി ഒ 10,000 രൂപ പിഴയിട്ടു. ബസ് തലശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ അവര്‍ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

ബാഗും ബുക്കുകളുമടക്കമായി വിദ്യാര്‍ത്ഥികള്‍ മഴ നനഞ്ഞ് നില്‍ക്കുന്ന വീഡിയോ കൃഷ്ണകുമാര്‍ എന്നയാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി.

തലശേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം; ആര്‍ ടി ഒ പിഴ ചുമത്തി Read More »

ജൈവ വൈവിധ്യ കോണ്‍ഗ്രസ്; വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 15-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ/ സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫി, ഉപന്യാസം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ് എന്നീ മത്സരങ്ങളും പ്രൊജക്ട് അവതരണവും സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ കോ ഓര്‍ഡിനേറ്ററുടെ ഇ മെയില്‍ വിലാസത്തില്‍ (knrdcksbb@gmail.com) നവംബര്‍ 10നകം ലഭിക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍: 9567553557.

ജൈവ വൈവിധ്യ കോണ്‍ഗ്രസ്; വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ Read More »

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു.

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.മരിച്ചവരിൽ രണ്ടുപേർ കെ.എസ്.ആർ.ടി.സി. ബസിലെയും നാലുപേർ ടൂറിസ്റ്റ് ബസിലെയും യാത്രക്കാരാണെന്ന്‌ സ്ഥിരീകരിച്ചു. അധ്യാപകരായ വിഷ്ണു, ജാൻസി സൂരജ്‌ (40), രോഹിത്‌ രാജ്‌ (24) എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റു മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്‌. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു.

സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. Read More »

വിളക്കോട് ചാക്കാടിൽ നിന്നും ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തു

മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

ഇരിട്ടി:ചൊവ്വാഴ്ച വൈകിട്ട് 5:30 ഓടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്
വിളക്കോട് ചാക്കാടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തത്.മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ എസ് ഐ നാസർ, എഎസ് ഐ രാജ് നവാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.ഏഴ് വാളുകൾ ,
കൈമഴു, പിച്ചാത്തി,നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.ആയുധങ്ങൾ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു.ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വിളക്കോട് ചാക്കാടിൽ നിന്നും ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തു Read More »

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി

കേളകം:സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി.കേളകം ബസ്റ്റാന്റിൽ നിന്നാരംഭിച്ച മൗന ജാഥ ടൗൺ ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.വി.പി ബിജു,വർഗീസ് ജോസഫ്,പൈലി വാത്യാട്ട്,ബാബു മുണ്ടൂർ,വർഗീസ് കാടായം,പി.സി നേഹി,മൈഥലി രമണൻ,കെ.പി ഷാജി തുടങ്ങിയവർ സംസാരിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി Read More »