Hivision Channel

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു.

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.മരിച്ചവരിൽ രണ്ടുപേർ കെ.എസ്.ആർ.ടി.സി. ബസിലെയും നാലുപേർ ടൂറിസ്റ്റ് ബസിലെയും യാത്രക്കാരാണെന്ന്‌ സ്ഥിരീകരിച്ചു. അധ്യാപകരായ വിഷ്ണു, ജാൻസി സൂരജ്‌ (40), രോഹിത്‌ രാജ്‌ (24) എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റു മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്‌. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു.

സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *