Hivision Channel

Kerala news

മഴജാഗ്രതയില്‍ ഓണക്കാലം

സംസ്ഥാനത്ത് ഇത്തവണ മഴജാഗ്രതയില്‍ ഓണക്കാലം. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ചും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും.

കോമറിന്‍ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഒപ്പം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

ഇരിട്ടി : കിളിയന്തറയിൽ വച്ചുണ്ടായ അപകടത്തിലാണ് പേരട്ട സ്വദേശി വള്ളിപ്പെരിയാടൻ പ്രമോദ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ശ്യാംജിത്ത്, ജയരാജൻ ,മെൽവിൻ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് അരികിലെ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു.

ഓണാഘോഷം സംഘടിപ്പിച്ചു

അത്തൂര്‍: കോളയാട് പഞ്ചായത്ത് അത്തൂര്‍ 88-ാം നമ്പര്‍ അംഗനവാടിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. അംഗനവാടി വര്‍ക്കര്‍ ശ്യാമള,ഹെല്‍പര്‍ ഷീന,ഷീജ,ഹസീന,സുമ എന്നിവര്‍ സംബന്ധിച്ചു.

പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം

പേരാവൂര്‍: സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമിട്ടും, ഓണസദ്യ ഒരുക്കിയും, മാവേലി വേഷം കെട്ടിയുമാണ് ഓണം ആഘോഷിച്ചത്. ജനറല്‍ മാനേജര്‍ ടിന്റു ജിമ്മി, ഡോ. ആന്‍മരിയ, ഡോ. യുനൈസ്, ഡോ. മല്ലിക അര്‍ജുന്‍, പി.ആര്‍.ഒമാരായ ക്രിസ്റ്റിന്‍ വര്‍ഗീസ്, സിനിയ മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സ്റ്റേഷനുകളില്‍ നടന്ന പൂക്കള മത്സരത്തില്‍ പേരാവൂര്‍ സബ് ഡിവിഷനില്‍ കേളകം സ്റ്റേഷനും, ഇരിട്ടി സബ് ഡിവിഷനില്‍ ഉളിക്കല്‍ സ്റ്റേഷനും ഒന്നാം സമ്മാനം നേടി. മാലൂര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി ജോണ്‍ മൊമന്റോ വിതരണം ചെയ്തു.

കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ഇരിട്ടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ഇരിട്ടി: കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ഇരിട്ടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ജോസ് ജോര്‍ജ്ജ് പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷത വഹിച്ചു. തോമസ് വര്‍ഗീസ്, പി.വി സുധീഷ്, ചന്ദ്രന്‍ പാപ്പിനിശ്ശേരി, ലിനീഷ് അത്താഴക്കുന്ന്, അരവിന്ദന്‍ അക്കാനശേരി, സുമേഷ് നടുവനാട്, ഷിന്റോ പി ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

ഇരിട്ടി:കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടുന്ന ലയണ്‍ ഡിസ്ട്രിക്ട്‌ന്റെ മികച്ച ക്ലബ് ഉള്‍പ്പെടെ 11 അവാര്‍ഡുകള്‍ ഇരിട്ടി ലയണ്‍സ് ക്ലബിന് ലഭിച്ചു.ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് വിജേഷ് ഒ, സെക്രട്ടറി ജോസഫ് സ്‌കറിയ, ട്രഷറര്‍ റീന ഹരീഷ് ബാബു എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇരിട്ടി ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഓണാഘോഷ,കുടുംബ സംഗമ ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസര്‍മാരായ കെ സുരേഷ് ബാബു, അനൂപ് കെ ടി, വിജേഷ് ഒ,ഡോ. ജി ശിവരാമകൃഷ്ണന്‍, ജോസ് കെ ജെ, വി പി സതീശന്‍ ,സുരേഷ് മിലന്‍, വിന്‍സി ജോസഫ് , ക്ലബ് സെക്രട്ടറി ബിജോയ് എ എം എന്നിവര്‍ സംസാരിച്ചു.ക്ലബ്ബിലെ അധ്യപകരായ അഡ്വ. ഡെന്നിസ് തോമസ്, കെ ടി അനൂപ്, കെ ജെ ജോസ്,ശ്രീജ അനൂപ്, ബിന്ദു പ്രവീണ്‍, വിന്‍സി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. കേരളത്തിന്റെ തീരമേഖലയില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 08 മുതല്‍ സെപ്റ്റംബര്‍ 10 വരെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പാടാം നമുക്ക് പാടാം; ഓണാഘോഷ പരിപാടി

പേരാവൂര്‍:നിഷാദ് കലാകേന്ദ്രയുടെ നേതൃത്വത്തില്‍ പാടാം നമുക്ക് പാടാം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പി.വി നാരായണന്‍ മാസ്റ്റര്‍, പ്രദീപ് കുമാര്‍, രാജേഷ് വി, മുരളീധരന്‍ സി, വിനീത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സംഗീത വിരുന്ന്, ഓണ പൂക്കളം, പായസ വിതരണം എന്നിവയും നടന്നു.

ഓണാഘോഷവും അനുമോദനവും

കൊട്ടിയൂര്‍: വ്യാപാരി വ്യവസായി സമിതി കൊട്ടിയൂര്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അനുമോദനവും നീണ്ടുനോക്കിയില്‍ നടന്നു.ഏരിയ പ്രസിഡണ്ട് ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. സീല്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പവിത്രന്‍, പി.എ ദേവസ്യ, ലാലു, കൂട്ട ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.