ഇരിട്ടി:കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടുന്ന ലയണ്‍ ഡിസ്ട്രിക്ട്‌ന്റെ മികച്ച ക്ലബ് ഉള്‍പ്പെടെ 11 അവാര്‍ഡുകള്‍ ഇരിട്ടി ലയണ്‍സ് ക്ലബിന് ലഭിച്ചു.ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് വിജേഷ് ഒ, സെക്രട്ടറി ജോസഫ് സ്‌കറിയ, ട്രഷറര്‍ റീന ഹരീഷ് ബാബു എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇരിട്ടി ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഓണാഘോഷ,കുടുംബ സംഗമ ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ അഡ്വ. ഡെന്നിസ് തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസര്‍മാരായ കെ സുരേഷ് ബാബു, അനൂപ് കെ ടി, വിജേഷ് ഒ,ഡോ. ജി ശിവരാമകൃഷ്ണന്‍, ജോസ് കെ ജെ, വി പി സതീശന്‍ ,സുരേഷ് മിലന്‍, വിന്‍സി ജോസഫ് , ക്ലബ് സെക്രട്ടറി ബിജോയ് എ എം എന്നിവര്‍ സംസാരിച്ചു.ക്ലബ്ബിലെ അധ്യപകരായ അഡ്വ. ഡെന്നിസ് തോമസ്, കെ ടി അനൂപ്, കെ ജെ ജോസ്,ശ്രീജ അനൂപ്, ബിന്ദു പ്രവീണ്‍, വിന്‍സി ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.