പേരാവൂര്‍:നിഷാദ് കലാകേന്ദ്രയുടെ നേതൃത്വത്തില്‍ പാടാം നമുക്ക് പാടാം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പി.വി നാരായണന്‍ മാസ്റ്റര്‍, പ്രദീപ് കുമാര്‍, രാജേഷ് വി, മുരളീധരന്‍ സി, വിനീത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സംഗീത വിരുന്ന്, ഓണ പൂക്കളം, പായസ വിതരണം എന്നിവയും നടന്നു.