വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.



കോളയാട്: കനത്ത മഴയില്‍ കോളയാട് ഗ്രാമപഞ്ചായത്തിലെ കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ ചാലില്‍ ഹൗസില്‍ റഹിയാനത്തിന്റെ വീടിന്റെ മതിലിടിഞ്ഞാണ് വീടിന് ഭീഷണി ആയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മതിലിന്റെ താഴ്ഭാഗത്തെ മണ്ണിടിച്ചതാണ് മതിലിടിയാന്‍ കാരണമായത്. മതിലിടഞ്ഞതോടെ അയല്‍വാസിയായ ഡെയ്സിയുടെ വീടിനും ഭീഷണിയായിട്ടുണ്ട്.

കണിച്ചാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ബാലവേദി ക്യാമ്പും ഓണോത്സവവും സംഘടിപ്പിച്ചു. കണിച്ചാറില്‍ വെച്ച് നടന്ന ബാലവേദി ക്യാമ്പ് മേഖല പ്രസിഡണ്ട് ഡോ. ഗീതാനന്ദന് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണിച്ചാര്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജന് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വത്സല ടീച്ചര്‍, മേഖല കമ്മിറ്റി അംഗങ്ങളായ മണി മാസ്റ്റര്‍, സാവിത്രി ടീച്ചര്‍, പ്രജിന പസന്ത്, ജ്യോബിഷ്, മോഹനന് നെല്ലിക്ക, ശ്യാമള എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് വിശദീകരണം ബാലവേദി കോര്‍ഡിനേറ്റര്‍ മുരളീധരന് മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു.


ഇരിട്ടി: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. ജബ്ബാര്‍കടവ് റിവര്‍ ബ്രീസ് റിസോര്‍ട്ടില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു. കെ അരുണ്‍, സി ഇസ്മായില്‍, കെ ശിവദാസന്‍, കെ ശ്രീജിത്ത്, ടി.പി രാജേഷ്, കെ സന്തോഷ്, വി.വി സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.


കണ്ണൂര്‍: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ വളപട്ടണത്ത് വച്ച് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മാണിയൂര്‍ പള്ളിയത്ത് സ്വദേശി ഹിബ മന്‍സില്‍ കെ.കെ മന്സൂര്നെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.



അയ്യന്‍കുന്ന്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംക്കടവ് വാതില്ലൂര്‍ ചെറിയാന് – ടെന്‍സി ദമ്പതികളുടെ വീട് തകര്‍ന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന് വീട് സന്ദര്‍ശിച്ചു.


തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കര്‍മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കില്‍ എ.ബി.സി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. വിപുലമായ രീതിയില്‍ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.

പേരാവൂര്‍: യൂണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം റോബിന്‍സ് ഹാളില്‍ നടന്നു. യു.എം.സി ജില്ലാ പ്രസിഡണ്ട് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ നിര്‍വഹിച്ചു.യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡണ്ട് എം.ജി മന്മദന് ഓണ സന്ദേശം നല്കി. ജില്ലാ എക്സിക്യൂട്ടിവ് വി.കെ വിനേശന്‍, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ മധു നന്ത്യത്ത്, സൈമണ്‍ മേച്ചേരി, യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദ് കാട്ടുമാടം, വനിതാ വിംങ്ങ് പ്രസിഡണ്ട് ദിവ്യ സ്വരൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.


പേരാവൂര്‍: ഗ്രാമപഞ്ചായത്ത് ജലാഞ്ജലി – നീരുറവ് ബാലോത്സവം പേരാവൂര്‍ എം.പി യു.പി സ്കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കഥാകൃത്തുമായ വി.ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി ജോഷ്വാ, പഞ്ചായത്ത് അംഗം ശൈലജ ടീച്ചര്‍, നിഷാദ് മണത്തണ തുടങ്ങിയവര്‍ സംസാരിച്ചു.



കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ നാല് ദിവസം വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. തെക്ക് ഒഡിഷ-വടക്ക് ആന്ധ്രാ തീരത്തിന് സമീപത്ത് വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യുന മര്‍ദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി തെക്ക് ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 12 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.