കണിച്ചാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ബാലവേദി ക്യാമ്പും ഓണോത്സവവും സംഘടിപ്പിച്ചു. കണിച്ചാറില്‍ വെച്ച് നടന്ന ബാലവേദി ക്യാമ്പ് മേഖല പ്രസിഡണ്ട് ഡോ. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണിച്ചാര്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വത്സല ടീച്ചര്‍, മേഖല കമ്മിറ്റി അംഗങ്ങളായ മണി മാസ്റ്റര്‍, സാവിത്രി ടീച്ചര്‍, പ്രജിന പസന്ത്, ജ്യോബിഷ്, മോഹനന്‍ നെല്ലിക്ക, ശ്യാമള എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് വിശദീകരണം ബാലവേദി കോര്‍ഡിനേറ്റര്‍ മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു.