Hivision Channel

Kerala news

മാസപ്പടി കേസ്: മകള്‍ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയന്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ചെയ്ത സേവനത്തിനാണ് മകള്‍ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛന്‍ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

എക്‌സാലോജിക് സിഎംആര്‍എല്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സിഎംആര്‍എല്ലിന് സേവനം നല്‍കുകയും ചെയ്തു. കരാര്‍ കൃത്യമാണെന്ന് പിണറായി വിജയന്‍ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്‌സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാല്‍ കുറ്റമാണ്. പക്ഷെ പണം കണക്കില്‍ ഉണ്ട്. നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടില്‍ എന്താണ് കുറ്റമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമപ്രകാരം എല്ലാ നികുതികളും അടച്ചതാണെന്ന് അദേ?ഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ഇഡി നീങ്ങുകയാണ്. ആര്‍എസ്എസും ബിജെപിയുമാണ് പിന്നില്‍. കോണ്‍?ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി നിയമപരമായും സിപിഐഎം നേരിടുമെന്ന് അദേഹം ആവര്‍ത്തിച്ചു.

കല്‍പ്പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍. ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും.

കല്‍പ്പറ്റ നാരായണന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍. ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും. പ്രേം കുമാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. എം രഞ്ജിത്ത് കേരള സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാകും. പ്രൊഫസര്‍ പ്രകാശ് മൂര്‍ത്തിയെ കേരള ലളിതകലാ അക്കാദമി ചെയര്‍മാനായും തിരഞ്ഞെടുത്തു.

കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ ഇന്നലെ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര താരം രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാകും. നടി പ്രിയങ്ക നായര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാകും. നടന്‍ സലീം ഹസന്‍, യുവ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആര്‍.എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ. കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്.

വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു

വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കീര്‍ത്തനയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പര്‍ ഭാഗ്യവാന്‍ ആരെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് ഒന്നരമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. കേരള ലോട്ടറി ഏജന്‍സികളിലും ടിക്കറ്റ് സ്റ്റോക്ക് ഔട്ട് ആയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് മാത്രം 20 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വിപണിയില്‍ തൃശൂര്‍ ജില്ലാ രണ്ടാംസ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഏറ്റവും കുറവ് വില്‍പ്പന നടന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 30 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ്.125.54 കോടി രൂപയാണ് ആകെ സമ്മാന തുക.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തിയത്. ഹാന്‍സ് ചാക്കുകള്‍ സൂക്ഷിച്ചിരുന്നത് കല്‍പ്പറ്റയിലായിരുന്നു. കേസ് എടുത്തതിന് അടുത്ത ദിവസം പുലര്‍ച്ചെ ഹാന്‍സ് ചാക്കുകള്‍ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചെന്ന് പൊലീസ് പറയുന്നു.

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി എസ്ബിഐ

സെപ്റ്റംബര്‍ 28 തിങ്കള്‍ മുതല്‍ 30 ബുധന്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളില്‍ എ.ടി.എം സേവന നിരക്കുകള്‍ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പണം പിന്‍വലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം.

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി.

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈല്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി മകന്‍ വിനീഷ്.

ഇക്കഴിഞ്ഞ 16നാണ് ശുചിമുറിയില്‍ തലയിടിച്ച് വീണ് മരണപ്പെട്ട പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. അസ്വഭാവിക മരണമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനു വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ എട്ടു മണിയോടുകൂടി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴാണ് മൃതദേഹം അഴുകി എന്നുള്ള കാര്യം ബന്ധുക്കള്‍ അറിയുന്നത്.

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര:മന്ത്രി കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

സ്വകാര്യ വാഹനത്തിലെ കെ എം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധം. ദേശീയപതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്തു. കെ എം ഷാജിയുടെ നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഉടമ വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയെന്നും പരാതിയില്‍ പറയുന്നു.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വാഹനം ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങള്‍ ദുരുപോഗം ചെയ്തതില്‍ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാര്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്.

അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം

മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു.

പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം, വിസ്തീര്‍ണം കുറയ്ക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 8,590 ചതുരശ്ര കിലോമീറ്റര്‍ ആയി കുറക്കണമെന്നാണ് കേരളത്തില്‍ പരിസ്ഥിതിലോല മേഖലകള്‍ വരുന്ന വില്ലേജുകളുടെ എണ്ണം 131 ല്‍ നിന്ന് 98 ആക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജൂലൈ 27നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തങ്ങളുടെ നിലപാടറിയിച്ചത്. പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ജനവാസമേഖലകളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവിലെ പരിസ്ഥിതി ലോല മേഖലകള്‍ ഉള്‍പ്പെട്ട 131 വില്ലേജുകളില്‍ നിന്ന് 33 എണ്ണം കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 9993.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം എന്നത് 8590 കിലോമീറ്ററാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 4 വില്ലേജുകളും ഇടുക്കി ജില്ലയില്‍ 54 വില്ലേജുകളുമുണ്ട്. ഈ പ്രദേശത്തെ ചില വില്ലേജുകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ചില അവസരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നു. 60 ദിവസങ്ങളാണ് അഭിപ്രായം അറിയിക്കാന്‍ നല്‍കിയിരുന്നത്. ആ സമയപരിധിയും ഇന്ന് അവസാനിക്കാനിരിക്കുകയാണ്.