
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ചെയ്ത സേവനത്തിനാണ് മകള്‍ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛന്‍ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
എക്‌സാലോജിക് സിഎംആര്‍എല്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സിഎംആര്‍എല്ലിന് സേവനം നല്‍കുകയും ചെയ്തു. കരാര്‍ കൃത്യമാണെന്ന് പിണറായി വിജയന്‍ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്‌സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാല്‍ കുറ്റമാണ്. പക്ഷെ പണം കണക്കില്‍ ഉണ്ട്. നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടില്‍ എന്താണ് കുറ്റമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമപ്രകാരം എല്ലാ നികുതികളും അടച്ചതാണെന്ന് അദേ?ഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ഇഡി നീങ്ങുകയാണ്. ആര്‍എസ്എസും ബിജെപിയുമാണ് പിന്നില്‍. കോണ്‍?ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി നിയമപരമായും സിപിഐഎം നേരിടുമെന്ന് അദേഹം ആവര്‍ത്തിച്ചു.














