
സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തിയത്. ഹാന്‍സ് ചാക്കുകള്‍ സൂക്ഷിച്ചിരുന്നത് കല്‍പ്പറ്റയിലായിരുന്നു. കേസ് എടുത്തതിന് അടുത്ത ദിവസം പുലര്‍ച്ചെ ഹാന്‍സ് ചാക്കുകള്‍ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചെന്ന് പൊലീസ് പറയുന്നു.














