Hivision Channel

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര:മന്ത്രി കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

സ്വകാര്യ വാഹനത്തിലെ കെ എം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധം. ദേശീയപതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്തു. കെ എം ഷാജിയുടെ നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഉടമ വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയെന്നും പരാതിയില്‍ പറയുന്നു.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വാഹനം ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങള്‍ ദുരുപോഗം ചെയ്തതില്‍ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാര്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *