സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. സംസ്ഥാനത്ത് 40000 ത്തിനോട് അടുക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയില്‍ ഇന്നത്തെ വില 4980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4115 രൂപയാണ്.
മാന്‍ഡസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബികടലില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എവിടേയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി.ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. മരക്കൂട്ടത്ത് ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടന്നത്.
അപകടത്തേക്കുറിച്ച് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറോട് കോടതി റിപ്പോര്‍ട്ട് തേടി. നിലവില്‍ ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ഇടപെടല്‍ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതല്‍ ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഒരു തീര്‍ത്ഥാടകനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഒരു മണിക്കൂറില്‍ പരമാവധി 4800 തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി കയറാന്‍ കഴിയുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി എടുക്കാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നിലയ്ക്കല്‍ മുതല്‍ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലിലെ പാര്‍ക്കിങ് പരിധി കഴിഞ്ഞാല്‍ ട്രാഫിക് കര്‍ശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ കോണ്‍ട്രാകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്ത് ജനുവരി ഒന്നിന് തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ http://www.ilovethalassery.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.രാവിലെ ആറിന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ തന്നെ അവസാനിക്കും. ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട, ഓവര്‍ബറീസ് ഫോളി, ജവഹര്‍ഘട്ട് , പിയര്‍ റോഡ്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, താഴെയങ്ങാടി തുടങ്ങിയവയെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഹെറിറ്റേജ് റണ്‍. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആയിരത്തോളം പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.
മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം ദ്വീപ്, ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, തലശ്ശേരി ഓവര്‍ബറീസ് ഫോളി, ഓടത്തില്‍ പള്ളി, കടല്‍പ്പാലം, ജവഹര്‍ഘട്ട്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എന്നിവ ചേര്‍ത്ത് തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുകയും പൊതുജനങ്ങളില്‍ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. ഹെറിറ്റേജ് റണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ അത്ലറ്റുകള്‍ക്കും സമ്മാനം നല്‍കും. 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ബത്തേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളുടെ മകനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ കഴുത്തിനും കാലിനും വയറിലും അടികൊണ്ട പാടുകളുണ്ട്. പുറത്തും ജനനേന്ദ്രിയത്തിലും പൊള്ളിയ പാടുകളുമുണ്ട്.
ഇന്ന് രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറത്തുവരുന്നത്. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ജനനേന്ദ്രിയത്തില്‍ കറി ഒഴിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും ശരീരമാസകലം അടികൊണ്ട പാടുകളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നത്. നിലവില്‍ കുട്ടിയെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരാണ് കേസെടുത്തിരിക്കുന്നത്. പെയിന്റ് തൊഴിലാളിയായ, കുട്ടിയുടെ പിതാവ് ഒളിവിലാണ്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. ബത്തേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളുടെ മകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ കഴുത്തിനും കാലിനും വയറിലും അടികൊണ്ട പാടുകളുണ്ട്. പുറത്തും ജനനേന്ദ്രിയത്തിലും പൊള്ളിയ പാടുകളുമുണ്ട്.
ഇന്ന് രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. കഴുത്തിലെ പാടുകള്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറത്തുവരുന്നത്. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ജനനേന്ദ്രിയത്തില്‍ കറി ഒഴിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും ശരീരമാസകലം അടികൊണ്ട പാടുകളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നത്. നിലവില്‍ കുട്ടിയെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരാണ് കേസെടുത്തിരിക്കുന്നത്. പെയിന്റ് തൊഴിലാളിയായ, കുട്ടിയുടെ പിതാവ് ഒളിവിലാണ്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിന് ഒന്നാം സ്ഥാനം. മാലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികളായ കെ. ദേവിക, ആനന്ദ്കൃഷ്ണ, ചാരുദത്ത് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും ഒന്നാം സ്ഥാനക്കാർക്കുള്ള 25000 രുപയും, ട്രോഫിയും ഏറ്റുവാങ്ങി. മാലൂർ സ്കൂളിലെ അധ്യാപിക സീന, രക്ഷിതാക്കളായ രതീഷ്, സിന്ധു മോൾ തുടങ്ങിയവർ പങ്കെടുത്തു. പത്താം ക്ലാസിലെ വിദ്യാർത്ഥികളായ ആനന്ദ് കൃഷ്ണ ഇന്ദിരാനഗറിലെ രതീഷിൻ്റെയും ലിജിയുടെയും മകനാണ്. ദേവിക എരട്ടേങ്ങലിലെ ഫൽഗുനൻ്റേയും, സിന്ധു മോളുടെയും മകളാണ് , പൂവം പൊയിലിലെ മനാേജിൻ്റെയും ഷീജയുടെയും മകനായ ചാരുദത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
പേരാവൂര്‍:കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി പേരാവൂരില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.എം എല്‍ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു.പേരാവൂര്‍ ഡി വൈ എസ് പി എ വി ജോണ്‍ ,ഹ്യൂമണ്‍ റൈറ്റ് ആക്റ്റിവിസ്റ്റ് ലോയര്‍ വി ദേവദാസ് എന്നിവര്‍ മുഖ്യാതിഥിയായി.പേരാവൂര്‍ എസ്എച്ച്ഒ എം എന്‍ ബിജോയി,എബിന്‍ ജോര്‍ജ്,കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ എം എന്‍ ആതിര,ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ എന്‍ പി അസീറ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബസുകളിലെ യാത്ര സുരക്ഷിതമാക്കാന്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍വരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. വിദ്യാവാഹിനി എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിനു റൂട്ട് മാനേജ്‌മെന്റ് സിസ്റ്റവും ഇതില്‍ നടപ്പാക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസിലാക്കാന്‍ സാധിക്കും. സ്‌കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്.
ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഇതേ തുടര്‍ന്ന് ഇലവുങ്കല്‍ മുതല്‍ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്.
ശബരിമലയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന തിരക്കാണ് . വെര്‍ച്വല്‍ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതല്‍ സന്നിധാനം വരെ പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്ലുമേട് – സത്രം വഴിയും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹങ്ങള്‍ നിറഞ്ഞതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ പോലീസ് റോഡില്‍ തടഞ്ഞു. നിലവില്‍ സന്നിധാനത്ത് ഉള്ള തീര്‍ത്ഥാടകര്‍ തിരിച്ചിറങ്ങിയാല്‍ മാത്രമേ ളാഹ മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂര്‍ണ്ണ പരിഹാരമാകൂ.