മഴയില്‍ നമ്പ്യോട് -ട്രാന്‍സ്ഫോര്‍മര്‍ റോഡ് തകര്‍ന്നു

നമ്പ്യോട്: മഴയില്‍ നമ്പ്യോട് -ട്രാന്‍സ്ഫോര്‍മര്‍ റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്. എം.എല്‍.എ അഡ്വ സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു.


നമ്പ്യോട്: മഴയില്‍ നമ്പ്യോട് -ട്രാന്‍സ്ഫോര്‍മര്‍ റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്. എം.എല്‍.എ അഡ്വ സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു.


സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. 13 ജില്ലകളില്‍ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്നത്. ഇതില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്. തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുഞ്ഞു ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിച്ചത്.

പേരാവൂര്‍: ബംഗ്ലക്കുന്നില്‍ നിത്യോപയോഗ സാധനങ്ങളുമായി ഹോം ഡെലിവറി സൗകര്യത്തോട്കൂടി മിനിമാര്‍ട്ട് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മുരിങ്ങോടി ജുമാ മസ്ജിദ് ഖത്തീബ് മുസമ്മില്‍ ഇര്‍ഫാനി, പേരാവൂര്‍ ജുമാമസ്ജിദ് ഖത്തീബ് മൂസ മൗലവി, കെ.എം ബഷീര്‍, ഷബി നന്ത്യത്ത് എന്നിവര്‍ സംബന്ധിച്ചു.

പേരാവൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം എ വണ്‍ ബേക്കേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രാമചന്ദ്രന്‍, ഷബി നന്ത്യത്ത്, കെ.എം ബഷീര്‍, രമേശ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.


നീറ്റ് പി ജി കൗണ്‍സിലിംഗ് തടയില്ലെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച മുതലുള്ള കൗണ്‍സിലിംഗുമായി മുന്നോട്ടുപോകാം. ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഹിമ കോലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ ഹര്‍ജിക്ക് സാധിച്ചില്ല എന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന കൗണ്‍സിലിംഗ് തടയാന്‍ സാധിക്കില്ല എന്നാണ് കോടതി നിലപാട്. കൗണ്‍സിലിംഗുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

പേരാവൂര്‍: കുനിത്തലമുക്കില്‍ ചെട്ട്യാര്‍ ഫര്‍ണിച്ചര്‍ ബംഗ്ലാവ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, കെ.കെ രാമചന്ദ്രന്‍, ശ്രീധരന്‍, കൂട്ട ജയപ്രകാശ്, കാക്കര കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിട്ടി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ ഓണാഘോഷ പരിപാടിയും വിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങും എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജിജീഷ് മാടത്തില്‍ അധ്യക്ഷത വഹിച്ചു. സജീവന്‍ പാറക്കണ്ടി, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഷീദ്, പി രഘു, ശ്രീശന്‍ പയഞ്ചേരി, ഷൈജു വി, രാജേഷ് കീഴൂര്‍, രാജേഷ് എടക്കാനം, വിജിത്ര, പ്രിയ എന്നിവര്‍ സംസാരിച്ചു.

ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ വിലക്കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തില്‍ യാത്ര നടത്താന്‍ അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങള്‍ നടപ്പാക്കിയതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനാല്‍ ഈക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതിക്ക് ആകുമെന്നും അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

കൊട്ടിയൂര്‍: ഇരട്ടത്തോട് തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. പേരാവൂര്‍ അഗ്‌നിശമന സേനാ അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗളും ചേര്‍ന്നാണ് ബാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഇരിട്ടി തഹസില്‍ദാറും കൊട്ടിയൂര്‍ വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,720 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.