കൊട്ടിയൂര്‍: ഇരട്ടത്തോട് തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. പേരാവൂര്‍ അഗ്‌നിശമന സേനാ അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗളും ചേര്‍ന്നാണ് ബാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഇരിട്ടി തഹസില്‍ദാറും കൊട്ടിയൂര്‍ വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.