പേരാവൂര്‍: ബംഗ്ലക്കുന്നില്‍ നിത്യോപയോഗ സാധനങ്ങളുമായി ഹോം ഡെലിവറി സൗകര്യത്തോട്കൂടി മിനിമാര്‍ട്ട് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മുരിങ്ങോടി ജുമാ മസ്ജിദ് ഖത്തീബ് മുസമ്മില്‍ ഇര്‍ഫാനി, പേരാവൂര്‍ ജുമാമസ്ജിദ് ഖത്തീബ് മൂസ മൗലവി, കെ.എം ബഷീര്‍, ഷബി നന്ത്യത്ത് എന്നിവര്‍ സംബന്ധിച്ചു.