Hivision Channel

latest news

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ രണ്ട് പുതിയ ബാര്‍ലൈസന്‍സ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്ത്; റിപ്പോര്‍ട്ട് തേടി മന്ത്രി എം ലിജു

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവ് പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ രണ്ട് ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവാണ് ഈ വര്‍ഷം ജൂണ്‍ 22ന് ഉത്തരവിറക്കിയത്. എക്സൈസ് കമ്മീഷണറോട് മന്ത്രി എം ലിജു അടിയന്തര റിപ്പോര്‍ട്ട് തേടി.

ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് കമ്പനിക്കാണ് രണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്.

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിലേക്ക് മന്ത്രി എത്തുന്നു എന്നതാണ് വിവരം. വിഷയത്തില്‍ മന്ത്രിക്ക് വലിയ നീരസം ഉണ്ടായിരുന്നു. എറണാകുളത്തും കോട്ടയത്തും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് തരം മാറ്റി നല്‍കിയതില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരെ വെള്ളപൂശിക്കൊണ്ടുള്ള പ്രസ്താവനയും എക്സൈസ് കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിലും കടുത്ത അതൃപ്തിയിലാണ് മന്ത്രി.

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഉദ്യോഗസഥര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ചട്ടം അനുകൂലമായതുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കാനാകില്ല. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ രണ്ട് പുതിയ ബാര്‍ലൈസന്‍സ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്ത്; റിപ്പോര്‍ട്ട് തേടി മന്ത്രി എം ലിജു Read More »

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് നല്‍കേണ്ട ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിന്‍ ഡോസ് കൃത്യമായ അളവില്‍ നല്‍കിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടര്‍നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

2025 ഏപ്രില്‍ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

റോഡ് അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ ‘ഗോള്‍ഡന്‍ ഗോള്‍’ പദ്ധതി

റോഡ് അപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ‘ഗോള്‍ഡന്‍ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി 108 ആംബുലന്‍സുകള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ഒന്നിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. പദ്ധതിക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജി.പി.എസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.

റോഡ് അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ ‘ഗോള്‍ഡന്‍ ഗോള്‍’ പദ്ധതി Read More »

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാന്‍

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാനാകും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആര്‍ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോള്‍ മിന്‍ഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാന്‍ Read More »

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായിക അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ഒന്നും പറയാനില്ലെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്റെ പ്രതികരണം.

ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴു ഉണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച കേസിലാണ് എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി എച്ച് എസ് എസിലെ കായികാധ്യാപകന്‍ ജിജോ ജെയിംസിനെ ഇക്കഴിഞ്ഞ 29 തിന് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂര്‍വമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പെരുമ്പാവൂര്‍ സ്വദേശിയായ ജിജോയുടെ രാഷ്ട്രീയ പശ്ചാത്തലവും വലിയ വിവാദമായിരുന്നു.

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. നാളെ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ മുറാസു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ മുപ്പത് മുതല്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് Read More »

എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം

എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജെഎഫ്‌സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവര്‍ന്നത്. തുടര്‍ന്ന് ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവര്‍ന്നത്.

എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം Read More »

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

ചേരാനല്ലൂര്‍ ബെന്‍സ് വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറിലെ ജഡ്ജ് എന്നെഴുതിയ ബോര്‍ഡ് എടുത്തു മാറ്റിയെന്നും, പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചുവെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം തങ്ങള്‍ക്കുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണം എന്നതാണ് ആവശ്യം. പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം എത്തിയത് ചട്ടവിരുദ്ധമായാണ്. ഇതിന്റെ ഉദ്ദേശ്യം പൊലീസുകാരെ സ്വാധീനിക്കുക എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 238 കൂടി ജഡ്ജിക്കെതിരെ ചുമത്തണം എന്നുള്ളതാണ് പ്രധാനപ്പെട്ട ആവശ്യം.

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് Read More »

പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.

കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികള്‍ കാര്‍ട്ടണ്‍ കമ്പനിക്ക് നല്‍കിയതായും, ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലന്‍സ് ശേഖരിച്ചത്. കരാര്‍ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചന.

പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ് Read More »

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് Read More »