
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവ് പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ രണ്ട് ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവാണ് ഈ വര്‍ഷം ജൂണ്‍ 22ന് ഉത്തരവിറക്കിയത്. എക്സൈസ് കമ്മീഷണറോട് മന്ത്രി എം ലിജു അടിയന്തര റിപ്പോര്‍ട്ട് തേടി.
ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് കമ്പനിക്കാണ് രണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്.
എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിലേക്ക് മന്ത്രി എത്തുന്നു എന്നതാണ് വിവരം. വിഷയത്തില്‍ മന്ത്രിക്ക് വലിയ നീരസം ഉണ്ടായിരുന്നു. എറണാകുളത്തും കോട്ടയത്തും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് തരം മാറ്റി നല്‍കിയതില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരെ വെള്ളപൂശിക്കൊണ്ടുള്ള പ്രസ്താവനയും എക്സൈസ് കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിലും കടുത്ത അതൃപ്തിയിലാണ് മന്ത്രി.
പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഉദ്യോഗസഥര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ചട്ടം അനുകൂലമായതുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കാനാകില്ല. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.














