Hivision Channel

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് നല്‍കേണ്ട ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിന്‍ ഡോസ് കൃത്യമായ അളവില്‍ നല്‍കിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടര്‍നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

2025 ഏപ്രില്‍ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *