
റോഡ് അപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ‘ഗോള്‍ഡന്‍ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി 108 ആംബുലന്‍സുകള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ഒന്നിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. പദ്ധതിക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജി.പി.എസ് ട്രാക്കിങ്, ജി.ഐ.എസ് മാപ്പിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.














