Hivision Channel

latest news

ഇന്ന് മുഹറം പത്ത്

ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ വളരെയേറെ പ്രാധാന്യം മുഹറത്തിന് നല്‍കി വരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളില്‍ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്. ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം അവിസ്മരണീയമായ ചരിത്ര സ്മരണ സംഗമത്താല്‍ മഹത്വമാക്കപ്പെട്ടതാണ്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്ന മാസമായാണ് മുഹറം കണക്കാക്കുന്നത്. ആദ്യ പ്രവാചകനായ ആദം നബിയുടെ കാലം മുതല്‍ മുഹമ്മദ് നബിയുടെ കാലം വരെയുള്ള എല്ലാ പ്രവാചകരുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍ നടന്നത് മുഹറം മാസത്തിലാണ്. ഓരോ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിലെ തെറ്റുകളെയും പോരായ്മകളെയും വിലയിരുത്തി സല്‍പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന പുതുവര്‍ഷമാണ് മുഹ്‌റം മുതല്‍ ആരംഭിക്കുന്നത്.

ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഇരിട്ടി ജബ്ബാര്‍ക്കടവ് സ്വദേശികളായ രമ, സിദ്ധു എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധനസഹായം നല്‍കി

തെറ്റുവഴി: ഉരുള്‍പ്പൊട്ടലില്‍ നാശം സംഭവിച്ച തെറ്റുവഴി കൃപാഭവന് കൊട്ടിയൂര്‍ വ്യാസ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ധനസഹായം നല്‍കി. വ്യാസ സെക്രട്ടറി കെ.പി പസന്ത്, വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ നായര്‍, സോണി, അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സാമൂഹിക ജാഗരണ്‍ പ്രചരണ ജാഥ

ഇരിട്ടി: സി.ഐ.ടി.യു, എ.ഐ.കെ.എസ്, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തില്‍ സാമൂഹിക ജാഗരണ്‍ പ്രചരണ ജാഥ കൂളിചേമ്പ്രയില്‍ നിന്ന് ആരംഭിച്ച് ഇരിട്ടിയില്‍ സമാപിച്ചു. സി.പി.ഐ.എം ഇരിട്ടി ഏരിയ സെക്രട്ടറി കെ.വി സക്കീര്‍ ഹൂസൈന്‍ ഉദ്ഘാടനം ചെയ്തു. വി.കെ മനോഹരന്‍, കെ നന്ദനന്‍, പി വിജയന്‍, പി അശോകന്‍, സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി

വെള്ളര്‍വള്ളി: പേരാവൂര്‍ ക്ഷീരവികസന വകുപ്പിന്റെയും വെള്ളര്‍വള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി വെള്ളര്‍വള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ജോസ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പേരാവൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ അനുശ്രീയും, ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പിരഹാരങ്ങള്‍ എന്ന വിഷയത്തില്‍ ബിനു രാജും ക്ലാസെടുത്തു. 16-ാം വാര്‍ഡ് മെമ്പര്‍ ജോസ് ആന്റണി, സംഘം സെക്രട്ടറി പി.എം മിഥുല, ടി.ഡി തങ്കച്ചന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ണിടിഞ്ഞ് വീണ് ചെളി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കി

പാല്‍ച്ചുരം: റോഡില്‍ മണ്ണിടിഞ്ഞ് വീണ് ചെളി രൂപപ്പെട്ടതിനെ തുടര്‍ന്ന് പേരാവൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ അംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കി. ഫയര്‍ഫോഴ്സ് അംഗങ്ങളായ ബെന്നി, ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പൂളക്കുറ്റി: കണിച്ചാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പരിസരത്ത് വെച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ വികാരി മാര്‍ട്ടിന്‍ വരിക്കാനിക്കന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ്, ഇന്ദിരാ ഗാന്ധി ആശുപത്രി പ്രസിഡണ്ട് കെ.പി സാജു, പി.ആര്‍.ഒ സജിത്ത്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോക്ടര്‍മാരായ മുനീര്‍, രൂപക് മോഹന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു

പേരാവൂര്‍: ഇരിട്ടി റോഡില്‍ കെ.കെ ടയേഴ്സിന് മുന്‍വശം റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു. വളവ് തിരിഞ്ഞ് വരുന്ന് ഭാഗത്തെ റോഡിലെ വലിയ കുഴിയില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. കുഴി വെട്ടിച്ച് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തില്‍ ഇടിച്ച് അപകടത്തില്‍ പെടാനും സാധ്യത ഉണ്ട്. ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പെടാതെ ഇതുവഴി യാത്ര ചെയ്യുന്നത്.

മങ്കിപോക്സ് രോഗലക്ഷണം;കണ്ണൂരില്‍ ഏഴ് വയസുകാരി ചികിത്സയില്‍

മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിട്ടി മേഖല ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും

ഇരിട്ടി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിട്ടി മേഖല ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ടി.വി തോമസ് അധ്യക്ഷത വഹിച്ചു. കെ.പി രാജേഷ്, കെ.എം അഖില്‍, അബ്ദുല്‍ റഹീം, എ.കെ മനോജ്, വി.പി റഷീദ്, ലിജോ തോമസ്, എം.വി അനീഷ്, ശ്രീനിവാസ്, രജീഷ് ടി.വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.