
ഇരിട്ടി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇരിട്ടി മേഖല ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ടി.വി തോമസ് അധ്യക്ഷത വഹിച്ചു. കെ.പി രാജേഷ്, കെ.എം അഖില്‍, അബ്ദുല്‍ റഹീം, എ.കെ മനോജ്, വി.പി റഷീദ്, ലിജോ തോമസ്, എം.വി അനീഷ്, ശ്രീനിവാസ്, രജീഷ് ടി.വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.