
വെള്ളര്‍വള്ളി: പേരാവൂര്‍ ക്ഷീരവികസന വകുപ്പിന്റെയും വെള്ളര്‍വള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി വെള്ളര്‍വള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ജോസ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പേരാവൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ അനുശ്രീയും, ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പിരഹാരങ്ങള്‍ എന്ന വിഷയത്തില്‍ ബിനു രാജും ക്ലാസെടുത്തു. 16-ാം വാര്‍ഡ് മെമ്പര്‍ ജോസ് ആന്റണി, സംഘം സെക്രട്ടറി പി.എം മിഥുല, ടി.ഡി തങ്കച്ചന്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.