Hivision Channel

latest news

തെരുവ് നായ ശല്യം രൂക്ഷം; പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി

തില്ലങ്കേരി: ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമായതിനാല്‍ തില്ലങ്കേരി വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ സി. ബൈജു ചോലയില്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

തെരുവ് നായ ശല്യം രൂക്ഷം; പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി Read More »

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം;സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.പ്രിന്‍സിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷന്‍. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മര്‍ദം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും.കുട്ടികളിലെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോസോഷ്യല്‍ പ്രഥമശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണം. അധ്യാപകരെ സഹായിക്കാന്‍ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍ ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങള്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍ എന്നിവയുടെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ഓരോ സ്‌കൂളിനും നിര്‍ദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം.എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകളില്‍ പുറത്തിറക്കണം.കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ബോധവത്കരിക്കണം. അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സലര്‍മാരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ വിവിധ പങ്കാളികളെ ബോധവത്കരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാന്വലില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം;സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം Read More »

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍. 96 വോട്ടുകള്‍ക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എ എന്‍ ഷംസീറിനെ അഭിനന്ദിച്ചു. മികവാര്‍ന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിര്‍മ്മാണത്തില്‍ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.ഫലപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേര്‍ന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍ Read More »

വാര്‍ഷികാഘോഷവും കുടുംബ സംഗമവും

കരിയാല്‍: സ്‌നേഹ ദീപം സ്വാശ്രയ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും കരിയാലില്‍ നടന്നു. ഫാ. മാര്‍ട്ടിന്‍ പറപ്പള്ളിയാട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെന്നി പുളിയാനികാട്ടില്‍ അധ്യക്ഷനായി. ഫാ. വര്‍ക്കി, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ മേരി തെരേസ്, സിസ്റ്റര്‍ അനുപമ,ജോസ് ഇലവുങ്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷവും കുടുംബ സംഗമവും Read More »

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

കേരളത്തിലെ 5 വര്‍ഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.2017ല്‍ 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2018ല്‍ അത് 8237 ,2019 ല്‍ ഇത് 8556 ,2020 8500 ,2021 ല്‍ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്.

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത് Read More »

തെരുവ് നായ ശല്യം ; ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും

തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.

തെരുവ് നായ ശല്യം ; ഇന്ന് ഉന്നതതല യോഗം Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.

ചരള്‍ മുടയെരിഞ്ഞി സ്വദേശി
ഇടയ്ക്കാട്ടുതറയില്‍ അജയ് ടോം (25) ആണ് മരിച്ചത്. വെളളിയാഴിച്ച കുന്നോത്ത് മൂസാന്‍ പീടികയില്‍ വച്ച് കാര്‍ അജയ് ടോം സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ചികിത്സയിലായിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. Read More »

മതില്‍ തകര്‍ന്ന് വീടുകള്‍ അപകട ഭീഷണിയില്‍

കോളയാട്: കനത്ത മഴയില്‍ കോളയാട് ഗ്രാമപഞ്ചായത്തിലെ കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ചാലില്‍ ഹൗസില്‍ റഹിയാനത്തിന്റെ വീടിന്റെ മതിലിടിഞ്ഞാണ് വീടിന് ഭീഷണി ആയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മതിലിന്റെ താഴ്ഭാഗത്തെ മണ്ണിടിച്ചതാണ് മതിലിടിയാന്‍ കാരണമായത്. മതിലിടഞ്ഞതോടെ അയല്‍വാസിയായ ഡെയ്‌സിയുടെ വീടിനും ഭീഷണിയായിട്ടുണ്ട്.

മതില്‍ തകര്‍ന്ന് വീടുകള്‍ അപകട ഭീഷണിയില്‍ Read More »

ബാലവേദി ക്യാമ്പും ഓണോത്സവവും

കണിച്ചാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ബാലവേദി ക്യാമ്പും ഓണോത്സവവും സംഘടിപ്പിച്ചു. കണിച്ചാറില്‍ വെച്ച് നടന്ന ബാലവേദി ക്യാമ്പ് മേഖല പ്രസിഡണ്ട് ഡോ. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണിച്ചാര്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വത്സല ടീച്ചര്‍, മേഖല കമ്മിറ്റി അംഗങ്ങളായ മണി മാസ്റ്റര്‍, സാവിത്രി ടീച്ചര്‍, പ്രജിന പസന്ത്, ജ്യോബിഷ്, മോഹനന്‍ നെല്ലിക്ക, ശ്യാമള എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് വിശദീകരണം ബാലവേദി കോര്‍ഡിനേറ്റര്‍ മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു.

ബാലവേദി ക്യാമ്പും ഓണോത്സവവും Read More »

ഓണാഘോഷം

ഇരിട്ടി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. ജബ്ബാര്‍കടവ് റിവര്‍ ബ്രീസ് റിസോര്‍ട്ടില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു. കെ അരുണ്‍, സി ഇസ്മായില്‍, കെ ശിവദാസന്‍, കെ ശ്രീജിത്ത്, ടി.പി രാജേഷ്, കെ സന്തോഷ്, വി.വി സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷം Read More »