Hivision Channel

latest news

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു; സുപ്രീം കോടതി

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതിനുമുമ്പ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു; സുപ്രീം കോടതി Read More »

വാഹനാപകടം

ഇരിട്ടി: കുന്നോത്ത് മൂസാന്‍ പീടികയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരന്‍ മുടയരിഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. അജയിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാഹനാപകടം Read More »

ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി;നിര്‍ദേശവുമായി ദേശീയ വനിത കമ്മീഷന്‍.

സ്‌കൂളുകളില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ദേശീയ വനിതാകമ്മിഷന്റെ നിര്‍ദേശം.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കാന്‍ സ്‌കളുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.സ്‌ളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി കൗണ്‍സിലിങ് സംവിധാനം വികസിപ്പിക്കണം.ട്രാന്‍സ്വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കണം.അവര്‍ക്കായി നൈപുണി വികസന വര്‍ക്ഷോപ്പുകള്‍, ആരോഗ്യസംരക്ഷണ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയൊരുക്കണം. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവകാശം നല്‍കണം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ ഹെല്‍പ്പ്ലൈന്‍ വികസിപ്പിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ഗരിമ ഗ്രെഹ് പദ്ധതികള്‍ ശരിയായി നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി;നിര്‍ദേശവുമായി ദേശീയ വനിത കമ്മീഷന്‍. Read More »

ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധത;നിര്‍ദേശവുമായി ദേശീയ വനിത കമ്മീഷന്‍

സ്‌കൂളുകളില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ദേശീയ വനിതാകമ്മിഷന്റെ നിര്‍ദേശം.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കാന്‍ സ്‌കളുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.സ്‌ളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി കൗണ്‍സിലിങ് സംവിധാനം വികസിപ്പിക്കണം.ട്രാന്‍സ്വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കണം.അവര്‍ക്കായി നൈപുണി വികസന വര്‍ക്ഷോപ്പുകള്‍, ആരോഗ്യസംരക്ഷണ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയൊരുക്കണം. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവകാശം നല്‍കണം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ ഹെല്‍പ്പ്ലൈന്‍ വികസിപ്പിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പാര്‍പ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ഗരിമ ഗ്രെഹ് പദ്ധതികള്‍ ശരിയായി നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധത;നിര്‍ദേശവുമായി ദേശീയ വനിത കമ്മീഷന്‍ Read More »

ഓണക്കാലത്തെ മദ്യവില്‍പനയില്‍ ബെവ്‌കോയ്ക്ക് വന്‍ മുന്നേറ്റം

പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. റെക്കോര്‍ഡ് വില്‍പനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.

ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടി, കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.

ഇക്കുറി നാല് മദ്യവില്‍പനശാലകളില്‍ വില്‍പന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് . തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട് ലെറ്റില്‍ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരിയ വ്യത്യാസത്തില്‍ കോടി നേട്ടം നഷ്ടമായി.

ഓണക്കാലത്തെ മദ്യവില്‍പനയില്‍ ബെവ്‌കോയ്ക്ക് വന്‍ മുന്നേറ്റം Read More »

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്നലെ 200 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 25 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഇന്നും ഉയര്‍ന്നത്. ഇന്നലെ 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്.

സ്വര്‍ണവില ഉയര്‍ന്നു Read More »

ഓണാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ഒറ്റപ്ലാവ് പ്രിയദര്‍ശനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അല്‍ഫോണ്‍സാ പള്ളി വികാരി ഫാ.വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം, മെമ്പര്‍ മിനി പൊട്ടുങ്കല്‍,ആല്‍ബിന്‍, ബെറ്റി തുടങ്ങിയവര്‍ സംസാരിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു Read More »

ഓണക്കോടി കൈമാറി

തില്ലങ്കേരി: ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് എം.എല്‍.എ കെ.കെ ശൈലജ ടീച്ചര്‍ ഓണക്കോടി കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി കെ രതീഷ്, സെക്രട്ടറി അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണക്കോടി കൈമാറി Read More »

ഓണക്കിറ്റ് വിതരണം ചെയ്തു

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റും കേളകം പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പഞ്ചായത്തിലെ രോഗികളും വൃദ്ധരും നിരാലംബരുമായിട്ടുള്ള ആള്‍ക്കാരുടെ ഭവനം സന്ദര്‍ശിക്കുകയും ഓണക്കിറ്റ് നല്‍കുകയും ചെയ്തു. കേളകം പഞ്ചായത്ത് പരിധിയിലുള്ള 25 ലധികം വീടുകള്‍ സന്ദര്‍ശിച്ചാണ് ഓണ വിഭവങ്ങളും ഓണക്കോടിയും നല്‍കിയത്. വിദ്യാര്‍ത്ഥികളോടൊപ്പം ടി.കെ ബാഹുലേയന്‍, റോയി കെ.പി, മനോജ് വെട്ടുവേലില്‍, കെ.കെ. അനന്ദന്‍, ശാന്തിനി ബാഹുലേയന്‍, കെ.വി. ബിജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഓണക്കിറ്റ് വിതരണം ചെയ്തു Read More »