കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റും കേളകം പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പഞ്ചായത്തിലെ രോഗികളും വൃദ്ധരും നിരാലംബരുമായിട്ടുള്ള ആള്‍ക്കാരുടെ ഭവനം സന്ദര്‍ശിക്കുകയും ഓണക്കിറ്റ് നല്‍കുകയും ചെയ്തു. കേളകം പഞ്ചായത്ത് പരിധിയിലുള്ള 25 ലധികം വീടുകള്‍ സന്ദര്‍ശിച്ചാണ് ഓണ വിഭവങ്ങളും ഓണക്കോടിയും നല്‍കിയത്. വിദ്യാര്‍ത്ഥികളോടൊപ്പം ടി.കെ ബാഹുലേയന്‍, റോയി കെ.പി, മനോജ് വെട്ടുവേലില്‍, കെ.കെ. അനന്ദന്‍, ശാന്തിനി ബാഹുലേയന്‍, കെ.വി. ബിജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.