Hivision Channel

latest news

പി.എസ്.സി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ക്രമക്കേടില്‍ പി.എസ്.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ക്രമക്കേട് നടത്തിയെങ്കില്‍ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. പി.എസ്.സിയുടെ ഹര്‍ജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി.എസ്.സി. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തില്‍ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങള്‍ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യല്‍ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നത്. എന്തിനാണ് എതിര്‍ക്കുന്നത്. 180 പരാതികള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ചെയര്‍മാന്‍ അടക്കമുള്ളവര്‍ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കും. നിര്‍ബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്ന് കോടതി ചോദിച്ചു.പി.എസ്.സിയ്ക്ക് ധാര്‍മിക ഉത്തരവാദിത്വം ഉണ്ട്. സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാരിന് കടക്കാമെന്നും കോടതി വ്യകത്മാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

പി.എസ്.സി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി Read More »

റിട്ടയര്‍മെന്റിന് ശേഷം വയോജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കും; സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെല്‍ഫെയര്‍ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ വയോജനങ്ങള്‍ വര്‍ദ്ധിക്കുന്നു. റിട്ടയര്‍മെന്റ് ശേഷം അവരെ ആക്ടീവ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ ഇക്കോണമിയാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കാന്‍ കഴിയില്ല. എങ്കിലും അതിനെ കുറിച്ച് ആലോചിക്കണം. സീനിയര്‍ സിറ്റിസണ്‍സിന് നിയമപരമായ ഉറപ്പുവേണം, സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണ്.

വയോജനങ്ങള്‍ ഒറ്റയ്ക്ക് ആകരുത് മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എവിടെയാണെങ്കിലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഇതിനായി സമ്പൂര്‍ണ്ണമായ ഒരു സര്‍വ്വേ സര്‍ക്കാര്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.ഐ.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റിട്ടയര്‍മെന്റിന് ശേഷം വയോജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കും; സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി Read More »

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഉണ്ടായിരുന്നത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് അവര്‍ഡ് പ്രഖ്യാപിച്ചത്.

അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന് Read More »

സംസ്ഥാനത്ത് ഇനി മുതല്‍ നിയമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം

സംസ്ഥാനത്ത് ഇനി മുതല്‍ നിയമപഠന പരീക്ഷകള്‍ മലയാളത്തിലും എഴുതാം. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ഭാഷ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് നടപ്പിലാകുന്നത്. ഇടത് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലെ തീരുമാനങ്ങളില്‍ ഒന്നാണ് നടപ്പിലാകുന്നത്. മലയാളത്തില്‍ പരീക്ഷയെഴുതാന്‍ താല്പര്യപ്പെടുന്നവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭാഷ വ്യക്തമാക്കണം. ഭാഷ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലീഷ് താല്‍പര്യപ്പെടുന്നതായി കണക്കാക്കും

അതേസമയം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് പരീക്ഷകള്‍ക്ക് ഭാഷ ആനുകൂല്യം ലഭിക്കില്ല. എം ജി സര്‍വകലാശാലയ്ക്ക് കീഴിലും മലയാളത്തില്‍ പരീക്ഷ ഉടന്‍ നടപ്പിലാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇത് നീണ്ടുപോവുകയായിരുന്നു. പ്രൊഫഷണലിസം നഷ്ടപ്പെടുമെന്നായിരുന്നും പ്രധാന വാദം. പരീക്ഷ ഇം?ഗ്ലീഷില്‍ എഴുതിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാനത്ത് ഇനി മുതല്‍ നിയമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം Read More »

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളില്‍ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയില്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ ജില്ലകളില്‍ നിരീക്ഷണ സമിതി ഏര്‍പ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം.

ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‌സിഎല്‍ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവര്‍ത്തനം. അഡീഷണല്‍/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികള്‍.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളില്‍ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ മഴ തുടരും. നാളെ മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും Read More »

സംസ്ഥാനത്ത് ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്ത് ഒരു ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ കൃത്യമായ മാര്‍ഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉള്‍പ്പെടുത്തി വലിയൊരു ക്യാംപെയിന്‍ കേരളത്തില്‍ ഉണ്ടാകും. കേരളത്തെ വലിയൊരു ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റര്‍ വരാന്‍ പോവുകയാണ്. രണ്ട് വര്‍ഷത്തിനകം സെന്റര്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍തിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം. അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് പ്രതികരിച്ചു.രാജി സ്വകാര്യ കാരണങ്ങള്‍ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ Read More »

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകര്‍ക്കും വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഘാടന പിഴവ് കൊണ്ട് തൃശൂര്‍ ജില്ലയില്‍ നടന്നിരുന്ന നീന്തല്‍ മത്സരം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കായികമേള നീന്തല്‍ മത്സരങ്ങള്‍ നടക്കുന്നിടത്ത് മേല്‍ക്കൂര പൊളിഞ്ഞു വീണതില്‍ പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മൂന്ന് ദിവസങ്ങളിലായി തൃശൂരില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാനെതിയ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. ഭക്ഷണം,വിശ്രമ കേന്ദ്രം,മെഡിക്കല്‍ സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇങ്ങനെ പോകുന്നു രഹസ്വാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പരാതിയുമായി എത്തിയ രക്ഷിതാക്കള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഒരു ചുമതലക്കാരന്‍ പോലും വേദികളില്‍ ഉണ്ടായിരുന്നില്ല. അതിനിടയിലാണ് നീന്തല്‍ മത്സര വേദിയിലെ താത്ക്കാലിക മേല്‍ക്കൂര തകര്‍ന്ന് വീണ് 5 ഓളം കുട്ടികള്‍ക്ക് പരുക്കേറ്റത്. സംഘാടര്‍ക്കും സംസ്ഥാന സര്‍ക്കാരനും എതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് Read More »

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം.

പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്‍ശനം പിഎം ശ്രീ നടപ്പാക്കുന്നതില്‍ ഉന്നയിച്ചിരുന്നു.

നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല്‍ നിലവില്‍ മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് വിവരം.

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് Read More »