Hivision Channel

സംസ്ഥാനത്ത് ഇനി മുതല്‍ നിയമ പരീക്ഷകള്‍ മലയാളത്തിലും എഴുതാം

സംസ്ഥാനത്ത് ഇനി മുതല്‍ നിയമപഠന പരീക്ഷകള്‍ മലയാളത്തിലും എഴുതാം. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ഭാഷ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് നടപ്പിലാകുന്നത്. ഇടത് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലെ തീരുമാനങ്ങളില്‍ ഒന്നാണ് നടപ്പിലാകുന്നത്. മലയാളത്തില്‍ പരീക്ഷയെഴുതാന്‍ താല്പര്യപ്പെടുന്നവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭാഷ വ്യക്തമാക്കണം. ഭാഷ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലീഷ് താല്‍പര്യപ്പെടുന്നതായി കണക്കാക്കും

അതേസമയം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് പരീക്ഷകള്‍ക്ക് ഭാഷ ആനുകൂല്യം ലഭിക്കില്ല. എം ജി സര്‍വകലാശാലയ്ക്ക് കീഴിലും മലയാളത്തില്‍ പരീക്ഷ ഉടന്‍ നടപ്പിലാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇത് നീണ്ടുപോവുകയായിരുന്നു. പ്രൊഫഷണലിസം നഷ്ടപ്പെടുമെന്നായിരുന്നും പ്രധാന വാദം. പരീക്ഷ ഇം?ഗ്ലീഷില്‍ എഴുതിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *