Hivision Channel

പി.എസ്.സി.ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ക്രമക്കേടില്‍ പി.എസ്.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ക്രമക്കേട് നടത്തിയെങ്കില്‍ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. പി.എസ്.സിയുടെ ഹര്‍ജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി.എസ്.സി. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തില്‍ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങള്‍ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യല്‍ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നത്. എന്തിനാണ് എതിര്‍ക്കുന്നത്. 180 പരാതികള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ചെയര്‍മാന്‍ അടക്കമുള്ളവര്‍ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കും. നിര്‍ബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്ന് കോടതി ചോദിച്ചു.പി.എസ്.സിയ്ക്ക് ധാര്‍മിക ഉത്തരവാദിത്വം ഉണ്ട്. സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാരിന് കടക്കാമെന്നും കോടതി വ്യകത്മാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *