Hivision Channel

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളില്‍ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയില്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ ജില്ലകളില്‍ നിരീക്ഷണ സമിതി ഏര്‍പ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നീക്കം.

ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‌സിഎല്‍ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവര്‍ത്തനം. അഡീഷണല്‍/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികള്‍.

Leave a Comment

Your email address will not be published. Required fields are marked *