Hivision Channel

റിട്ടയര്‍മെന്റിന് ശേഷം വയോജനങ്ങളെ കൂടുതല്‍ ആക്ടീവ് ആക്കും; സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെല്‍ഫെയര്‍ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ വയോജനങ്ങള്‍ വര്‍ദ്ധിക്കുന്നു. റിട്ടയര്‍മെന്റ് ശേഷം അവരെ ആക്ടീവ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ ഇക്കോണമിയാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിക്കാന്‍ കഴിയില്ല. എങ്കിലും അതിനെ കുറിച്ച് ആലോചിക്കണം. സീനിയര്‍ സിറ്റിസണ്‍സിന് നിയമപരമായ ഉറപ്പുവേണം, സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണ്.

വയോജനങ്ങള്‍ ഒറ്റയ്ക്ക് ആകരുത് മക്കള്‍ ഉള്‍പ്പടെയുള്ളവര്‍ എവിടെയാണെങ്കിലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഇതിനായി സമ്പൂര്‍ണ്ണമായ ഒരു സര്‍വ്വേ സര്‍ക്കാര്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.ഐ.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *