പാലം തകർന്നു

ഇരിട്ടി:കനത്ത മഴയിൽ വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു. പായം പഞ്ചായത്തിലെ ആനപ്പന്തിക്കവല സെന്റ് ജൂഡ് നഗറുമായും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്മായും ബന്ധിപ്പിക്കുന്ന ജീപ്പ് പാലമാണ് തകർന്നത്.

ഇരിട്ടി:കനത്ത മഴയിൽ വള്ളിത്തോട് സെന്റ് ജൂഡ് നഗർ വാഴയിൽ പാലം തകർന്നു. പായം പഞ്ചായത്തിലെ ആനപ്പന്തിക്കവല സെന്റ് ജൂഡ് നഗറുമായും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്മായും ബന്ധിപ്പിക്കുന്ന ജീപ്പ് പാലമാണ് തകർന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോളയാട് ഡിവിഷനിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി കുഞ്ഞഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗം റജീന സിറാജ്, വിവിധ സ്‌കൂള്‍ പ്രധാന അധ്യാപകര്‍,പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു Read More »

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
റോഡുകളിലെ കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം; എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി Read More »

സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷകാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ആഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. നിലവില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ് സംസ്ഥാന വ്യാപകമായി മഴ കനക്കുന്നത്.
സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും Read More »

നെടുംപൊയില്‍ സെമിനാരിവില്ലയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം.മാനന്തവാടി നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.മലവെള്ളപാച്ചിലില്‍ റോഡില്‍ കല്ലുകളും മറ്റും വന്നടിഞ്ഞതാണ് ഗതാഗത തടസം ഉണ്ടാകാന്‍ കാരണമായത്.ജെസിബി ഉപയോഗിച്ച് കല്ലുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.തുടര്‍ച്ചയായിപെയ്യുന്ന മഴ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
മാനന്തവാടി നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു Read More »

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, നമ്പറിംഗ് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ പെന്‍ഡിംങ്ങ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, സെക്രട്ടറി അശോകന്‍ മലപ്പിലായി, എ.ഇ ജീജ പി.സി, ഓവര്‍സിയര്‍ വിവേക് ഹരീന്ദ്രന്‍, സീനിയര്‍ ക്ലര്‍ക്ക് കെ.രഞ്ചിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പെന്‍ഡിംങ്ങ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു Read More »

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന യാനം 2022 കഥകളി മഹോത്സവം പതിമൂന്നാം ദിവസം പിന്നിട്ടു. കഥകളി മഹോത്സവത്തോടനുബന്ധിച്ച് പാത്ര ചരിതം ഓട്ടന്‍തുള്ളല്‍ അരങ്ങേറി.
യാനം 2022 കഥകളി മഹോത്സവം പതിമൂന്നാം ദിവസം പിന്നിട്ടു Read More »

ആറ്റാംചേരിയുടെ മുത്തശ്ശിയും പ്രദേശവാസികള്‍ സ്നേഹത്തോടെ ചാച്ചി എന്ന് വിളിക്കുന്ന കുഴിപ്പള്ളി മറിയത്തിന്റെ 100-ാം ജന്മദിനാഘോഷവുമാണ് ആറ്റാംചേരിയില്‍ നടന്നത്. ചടങ്ങ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായി. ജഗതല്‍പൂര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സന്തോഷ് കല്ലടയില്‍, വാര്‍ഡ് മെമ്പര്‍ സുനി ജസ്റ്റിന്‍, മേരി തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.


കുഴിപ്പള്ളി മറിയയുടെ 100-ാം ജന്മദിനാഘോഷവും അനുമോദനവും Read More »

തലശേരി അതിരൂപത മാതൃവേദി പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സെന്റ് മോണിക്കാദിനം അതിരൂപതാതല ആചരണം പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പാരിഷ് ഹാളില്‍ നടന്നു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മേഖല മാതൃവേദി പ്രസിഡണ്ട് ഡോ. ഗ്രേയ്‌സമ്മ അലോഷ്യസ് അധ്യക്ഷത വഹിച്ചു. തലശേരി ഫാമിലി അപ്പൊസ്റ്റൊലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ മുഖ്യപ്രഭാഷണവും, പാലിയേറ്റീവ് മദേഴ്‌സ് കെയര്‍ മേഖലാതല ഉദ്ഘാടനവും നിര്‍വഹിച്ചു. മാതൃവേദി പേരാവൂര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജെ.സി.ബി ഡ്രൈവര്‍ ജിബിന്‍ ജോസഫിനെ ആദരിച്ചു. സിസ്റ്റര്‍ പൗളിന്‍ സി.എച്ച്.എഫ്, ബ്രദര്‍ ആദിത്ത് പാഴൂത്തടത്തില്‍ സെലിന്‍ കളരിക്കല്‍, സിസ്റ്റര്‍ ലിസ്ബിന്‍ എസ്.എച്ച്, ജിഷ സജി പുലിയുറുമ്പില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര വിതരണവും നടന്നു.




സെന്റ് മോണിക്കാദിനം അതിരൂപതാതല ആചരണം Read More »

രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രീംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദ്ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്. അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു ലളിത്. ഇന്നലെ ബാര്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ താന്‍ നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത പ്രഖ്യാപിച്ചിരുന്നു. വര്‍ഷം മുഴുവന്‍ ഭരണഘടന ബഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിംഗ് നടപടികള്‍ സുതാര്യമാക്കും എന്നിവയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ വാഗ്ദാനങ്ങള്‍.
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു Read More »