ആറ്റാംചേരിയുടെ മുത്തശ്ശിയും പ്രദേശവാസികള്‍ സ്നേഹത്തോടെ ചാച്ചി എന്ന് വിളിക്കുന്ന കുഴിപ്പള്ളി മറിയത്തിന്റെ 100-ാം ജന്മദിനാഘോഷവുമാണ് ആറ്റാംചേരിയില്‍ നടന്നത്. ചടങ്ങ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായി. ജഗതല്‍പൂര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സന്തോഷ് കല്ലടയില്‍, വാര്‍ഡ് മെമ്പര്‍ സുനി ജസ്റ്റിന്‍, മേരി തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.