നെടുംപൊയില്‍ സെമിനാരിവില്ലയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം.മാനന്തവാടി നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.മലവെള്ളപാച്ചിലില്‍ റോഡില്‍ കല്ലുകളും മറ്റും വന്നടിഞ്ഞതാണ് ഗതാഗത തടസം ഉണ്ടാകാന്‍ കാരണമായത്.ജെസിബി ഉപയോഗിച്ച് കല്ലുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.തുടര്‍ച്ചയായിപെയ്യുന്ന മഴ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.