Hivision Channel

latest news

ബോധവത്കരണ ക്ലാസ്

മാലൂര്‍: ഡെങ്കി പ്രതിരോധത്തിന്റെ ഭാഗമായി പുരളിമല കോളനിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.പി മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ സുബന്‍ ബോധവത്കരണ ക്ലാസെടുത്തു. ആശ വര്‍ക്കര്‍ ഷിംന, കെ പവിത്രന്‍,ലീലാമണി എന്നിവര്‍ സംസാരിച്ചു.

ബോധവത്കരണ ക്ലാസ് Read More »

ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും

കൊട്ടിയൂര്‍:പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ എന്‍ എസ് എസ് കെ യു പി സ്‌കൂളില്‍ ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു.സ്‌കൂള്‍ മാനേജരും എന്‍ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ അനുസ്മരണഭാഷണം നടത്തി. ഭാഷാസങ്കേതങ്ങളിലൂടെയും ഗണിതശാസ്ത്രസങ്കേതങ്ങളിലൂടെയും പ്രപഞ്ച രഹസ്യങ്ങളെ അനാവരണം ചെയ്ത പണ്ഡിതനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് പി.എസ്.മോഹനന്‍ പറഞ്ഞു. പ്രധാനാധ്യാപിക എസ്.സുമിത, ദേവരാജന്‍ മാസ്റ്റര്‍,പ്രജിന പസന്ത്,ജിഷഗോപിനാഥ്,പ്രീതി പി മാണി,കെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.

ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും Read More »

ധര്‍ണ്ണ സമരം നടത്തി

ഇരിട്ടി:ധര്‍ണ്ണ സമരം നടത്തി .വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍
നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രോഹിത് കണ്ണന്‍,വിജിത്ത്,വിജില്‍ മോഹനന്‍,സോബിത് തോമസ്,സുമേഷ് കുമാര്‍,ഷാനിദ് പുന്നാട്,സോനു വല്ലത്തുകാരന്‍,പി വി നിജിന്‍,ശരത് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ധര്‍ണ്ണ സമരം നടത്തി Read More »

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 37120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് ദിവസമായി സ്വര്‍ണവില മാറിയിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്.

സ്വര്‍ണവില കുറഞ്ഞു Read More »

പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും.

വാക്സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്സ് ലാബിലാണ് വാക്സിന്‍ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടിലേക്കെത്താനാകൂ.

മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്സിന്‍ ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.

പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി Read More »

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: ചെറുവോട് ഇ.കെ നായനാര്‍ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മറ്റി അംഗം പി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.സി രതീഷ് അധ്യക്ഷനായി. ക്ലബ് സെക്രട്ടറി പി സന്തോഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി രഘു, ശ്യാംജിത്ത്, രസിന്ത്, കെ.കെ വിനോദ്, പി സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷം സംഘടിപ്പിച്ചു Read More »

വാഹനാപകടത്തില്‍ കണിച്ചാര്‍ സ്വദേശിയായ യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിന് സമീപം ബസിനടിയില്‍പ്പെട്ട് കണിച്ചാര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു. കണിച്ചാര്‍ സ്വദേശി തെക്കേക്കുറ്റ് ജോയലാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ പത്തരയോടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോള്‍ ബൈക്കിന് പിന്നിലിരുന്ന ജോയല്‍ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മരിച്ച ജോയല്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു. കണിച്ചാറിലെ തെക്കേക്കുറ്റ് ജോബിയുടെ മകനാണ് ജോയല്‍.

വാഹനാപകടത്തില്‍ കണിച്ചാര്‍ സ്വദേശിയായ യുവാവ് മരിച്ചു Read More »

കണ്ണൂരില്‍ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലില്‍ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം

കണ്ണൂരില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു.പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളില്‍ ഒന്നും പശു പോയിരുന്നില്ല.

കണ്ണൂരില്‍ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലില്‍ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം Read More »

കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്

കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്.കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി .വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് .ഗ്രാമ – നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക് , കോര്‍പറേഷന്‍ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും .റിപ്പോര്‍ട്ട് വൈകാതെ ധനവകുപ്പിന് സമര്‍പ്പിക്കും.

കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ് Read More »

കളര്‍ ബെല്‍റ്റ് വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും

മുഴക്കുന്ന്: നിഹാന്‍ ഷോട്ടോഖാന്‍ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന കളര്‍ ബെല്‍റ്റ് വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മുഴക്കുന്ന് യു.പി സ്‌കൂളില്‍ വെച്ച് ഷിഹാന്‍ വിനോദ് കുമാര്‍ വിതരണം ചെയ്തു. ജില്ല ചീഫ് ഇന്‍സ്ട്രക്ടര്‍ റെന്‍ഷി പി.പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഭവിന്‍ദാസ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു

കളര്‍ ബെല്‍റ്റ് വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും Read More »