കൊട്ടിയൂര്‍:പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ എന്‍ എസ് എസ് കെ യു പി സ്‌കൂളില്‍ ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു.സ്‌കൂള്‍ മാനേജരും എന്‍ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ അനുസ്മരണഭാഷണം നടത്തി. ഭാഷാസങ്കേതങ്ങളിലൂടെയും ഗണിതശാസ്ത്രസങ്കേതങ്ങളിലൂടെയും പ്രപഞ്ച രഹസ്യങ്ങളെ അനാവരണം ചെയ്ത പണ്ഡിതനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് പി.എസ്.മോഹനന്‍ പറഞ്ഞു. പ്രധാനാധ്യാപിക എസ്.സുമിത, ദേവരാജന്‍ മാസ്റ്റര്‍,പ്രജിന പസന്ത്,ജിഷഗോപിനാഥ്,പ്രീതി പി മാണി,കെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.