വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂര്‍ത്തിയായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുന്‍പായി വീര്യം കൂടിയ വൈന്‍ വില്‍ക്കുന്നതിന് അനുമതി നല്കിയ ഉത്തരവ് സര്‍ക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുന്‍ എക്സൈസ് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ശബരിമലയില്‍ ഓണ്‍ലൈന്‍ റൂം ബുക്കിങ് ദര്‍ശനം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്പെഷ്യല്‍ കമ്മിഷണര്‍ ഉടന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇപ്പോള്‍ ആര്‍ക്കും എത്ര മുറികള്‍ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികള്‍ ഓണ്‍ലൈന്‍ ആക്കിയത് ഏജന്‍സികള്‍ കയ്യടക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകള്‍ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുകയാണ്.
സര്‍ക്കാറിന്റെ വയോമധുരം പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്കുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ലെന്ന് പരാതി. സാമൂഹ്യ നീതി വകുപ്പ് നല്കുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ഡയറക്ടര്‍ക്ക് മെയില്‍ അയക്കാനാണ് നിര്‍ദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററുകള്‍ നല്‍കുന്നത് വയോമധുരം പദ്ധതിയിലൂടെയാണ്. 60 വയസ്സിന് മുകളിലുള്ള, പ്രമേഹ രോഗബാധിതരായ വയോധികര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.
സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
നാളെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാവിലെ 08.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.മഴയ്ക്കൊപ്പം 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും വ്യക്തമായ ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ആലപ്പുഴ പോഷകാഹാരക്കുറവ്മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സ്വമേധയാ ആണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എന്നിവരോട് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരനാണ് പോഷകാഹാര കുറവിനെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കളുടെ പരിപാലനത്തില്‍ വന്ന പിഴവാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തില്‍ വീട്ടിലെ മറ്റ് നാല് കുട്ടികളെ സ്ഥിരമായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.
കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ ദമ്പതികള്‍ സ്കൂളില്‍ വിടിരുന്നില്ല. നല്ല വസ്ത്രമോ ഭക്ഷണമോ നല്‍കില്ല. കുഞ്ഞുങ്ങള്‍ അലഞ്ഞ് തിരിയുന്നത് കണ്ടാലും ഇടപെടില്ല. നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം താര കുഞ്ഞുങ്ങളുമായി ഇറങ്ങി വരികയായിരുന്നു.
സുപ്രധാന തീരുമാനവുമായി റെയില്‍വേ.ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ വരും.ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി.
പൊതു ഇടങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ട്രെയിന്‍ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്നമായി മാറുന്നത്. മൊബൈല്‍ ഫോണുകളില്‍ സ്പീക്കര്‍ മോഡില്‍ പാട്ടുകള്‍ വെയ്ക്കുന്നതും വീഡിയോകള്‍ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സതേണ്‍ റെയില്‍വേ. ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാന്‍ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സര്‍വീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ചെയ്തു. 2027 ഏപ്രില്‍ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവര്‍ഷം മുതല്‍ പുതിയ സര്‍ചാര്‍ജും നിലവില്‍ വരും.
കെ.എസ്.ഇ.ബിയുടെ മുന്‍കാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സര്‍ചാര്‍ജും നിരക്കില്‍ ഉള്‍പ്പെടുത്തും.
പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 മണി മുതല്‍ 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 6 മുതല്‍ 10 വരെയായിരുന്നു പീക്ക് സമയം. ഈ സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന് നിരക്കില്‍ മാറ്റങ്ങള്‍ വന്നേക്കാം.
കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് – താര ദമ്പതികളുടെ രണ്ടു വയസ്സുള്ള മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസ്സുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.